Thursday, 23 February 2012

മുല്ലപ്പെരിയാര്‍....ദുരന്തം നേരിടാൻ തയ്യാറായിക്കോളൂ

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ വികാരപരമായി സംസാരിക്കുന്നു,ആരും പരിഹാരം നിര്‍ദേശിക്കുന്നില്ല എന്നൊരു പരാതിയാണ് ഇപ്പോള്‍ പല കോണുകളില്‍ നിന്നും കേള്‍ക്കുന്നത്.പരിഹാരം പോകട്ടെ ,,ജീവന്‍ നില നിര്‍ത്താന്‍ ആണെങ്കിലും കേരളം അതിനു വേണ്ടി ശബ്ദിച്ചത് തന്നെ തെറ്റായിപ്പോയി ,,പറഞ്ഞതെല്ലാം നുണയാണ് അതുകൊണ്ട് നിരുപാധികം പിന്‍വലിച്ചു വായടച...ിരുന്നോളൂ എന്നാണല്ലോ കേന്ദ്ര ഭരണാധികാരികള്‍ പോലും പറയുന്നത്.ഇനി പരിഹാരം പറഞ്ഞേ പറ്റൂ എങ്കില്‍ എന്റെ എളിയ ബുദ്ധിയില്‍ തോന്നുന്ന ചില കാര്യങ്ങള്‍ പറഞ്ഞു കൊള്ളട്ടെ.................................ഭൂമി കുലുക്കം ഉണ്ടായേക്കാവുന്ന അതീവ ജാഗ്രത വേണ്ട പ്രദേശത്ത് സ്ഥിതി ചെയ്യുന്നു എന്നതാണ് മുല്ലപ്പെരിയാര്‍ ഡാമിനെ സംബന്ധിച്ച ഏറ്റവും ഭയാനകമായ അവസ്ഥ 116 വര്‍ഷം പഴക്കമുള്ള കാലഹരണം ചെയ്യപ്പെട്ട ഡാം എന്ന പ്രയോഗത്തിന്റെ പ്രസക്തിയും ഇതിനാലാണ് വര്‍ധിക്കുന്നത്.എന്തെല്ലാം ന്യായ വാദങ്ങള്‍ നിരത്തിയാലും ആ പ്രദേശത്തെ ജനങ്ങളുടെ ഭീതിയകറ്റാന്‍ ഭരണാധികാരികള്‍ സത്വര നടപടികള്‍ എടുത്തേ പറ്റൂ..പലരും നടത്തിയ വിശദീകരണങ്ങള്‍ ശ്രദ്ധിച്ച ഒരാള്‍ എന്ന നിലയില്‍ മുന്‍ ജലവിഭവ വകുപ്പ് മന്ത്രി ശ്രീ.എന്‍.കെ.പ്രേമചന്ദ്രന്‍ ആണ് മുല്ലപ്പെരിയാര്‍ വിഷയത്തെ രാഷ്ട്രീയമായും ശാസ്ത്രീയമായും ഏറ്റവും കൂടുതല്‍ അപഗ്രഥിച്ച ഒരാള്‍ എന്നെനിക്കു തോന്നുന്നു.മിത വാദിയായ അദ്ദേഹം പറയുന്നത് തന്നെ പുതിയൊരു ഡാം അല്ലാതെ ഇതിനു വേറൊരു പരിഹാരം ഇല്ലെന്നാണ്.ഇതൊക്കെ കണ്ടും കേട്ടും ജീവിക്കുന്ന സാമാന്യ ബുദ്ധിയുള്ള ഏതൊരു കേരളീയനും തോന്നുന്നത് അത് തന്നെയാണ്.പുതിയ ഡാം വേണം.പക്ഷെ തമിഴ്നാട് അതിനു സമ്മതിക്കുന്നില്ല.കാരണം എന്താണ്..?പഴയ എഗ്രിമെന്റ് റദാക്കി കേരളത്തിന്റെ പണം മുടക്കി പുതിയ ഡാം പണിതാല്‍ കേരളം പറയുന്ന വര്‍ദ്ധിച്ച പാട്ടക്കരം കൊടുക്കേണ്ടി വരും.ഒരു ചിലവുമില്ലാതെ ഇപ്പോള്‍ നടത്തുന്ന വൈദ്യുതി ഉത്പാദനം നിര്‍ത്തേണ്ടി വരും.അല്ലെങ്കില്‍ അതിനു റോയല്‍റ്റി കൊടുക്കേണ്ടി വരും,.ഈ കാരണങ്ങളാല്‍ എന്ത് വന്നാലും ഇതിനൊന്നും ഞങ്ങളില്ല എന്ന് തമിഴ്നാട് വാശി പിടിക്കുന്നു.ഇതിനിടയില്‍ രണ്ടു വള്ളത്തിലും ചവിട്ടി നില്‍ക്കുന്ന കേന്ദ്ര സര്‍ക്കാര്‍ തന്നെ ഇതിനു പിഴയൊടുക്കണം.പുതിയ ഡാമിന്റെ ചിലവു കേന്ദ്രം വഹിക്കാന്‍ തയാറാണെന്ന് പറഞ്ഞാല്‍ തന്നെ തമിഴനാടിന്റെ ആശയകുഴപ്പം ഒരു പരിധി വരെ മാറും.പഴയ ഡാമിനോട് ചേര്‍ന്ന് ആധുനിക സാങ്കേതിക വിദ്യകളുപയോഗിച്ചു യുദ്ധകാലടിസ്ഥാനത്തില്‍ പുതിയ ഡാം നിര്‍മ്മിക്കാന്‍ കേന്ദ്രം തയാറാകണം.(പഴയ ഡാമിന്റെ 1600 അടി മാറി അങ്ങനെ നിര്‍മ്മിക്കാന്‍ കഴിയും എന്ന് സാങ്കേതിക വിധഗ്തര്‍ പറയുന്നു)പുതിയ ഡാം തീരുന്ന മുറയ്ക്ക് പഴയ ഡാമിലെ ജലം പുതിയതിലേക്ക് സംഭരിക്കാം.ഇതിന്റെ ചെലവ് മാത്രമല്ല,,എല്ലാ നിയമക്കുരുക്കുകളും എത്രയും പെട്ടെന്ന് പരിഹരിച്ച് ഡാം പൂര്‍ത്തിയാക്കുവാന്‍ കേന്ദ്രം തയാറാകണം. വാശി പിടിച്ച് നില്‍ക്കുന്ന തമിഴ്നാടിനെ സമാധാനിപ്പിക്കുന്ന ഒരു മധ്യസ്ഥത എന്ന നിലയില്‍ 116 വര്‍ഷം മുന്‍പ് വെച്ച കരാറിലെ തുച്ചമായ പാട്ടക്കരത്തിനു തന്നെ ഇപ്പോള്‍ കൊടുക്കുന്ന വെള്ളം ഇനിയും തമിഴ്നാടിനു കൊടുക്കാമെന്നു കേന്ദ്രത്തിന്റെ മധ്യസ്ഥതയില്‍ ഒരു ഉടമ്പടി ഉണ്ടാക്കുകയും ഇപ്പോള്‍ തമിഴ്നാട് ജലം കൊണ്ട് പോകുന്ന ടണലിലേക്ക് പുതിയ ഡാമില്‍ നിന്നും ടണല്‍ നിര്‍മ്മിക്കുകയോ അല്ലെങ്കില്‍ പുതിയൊരു ടണല്‍ തന്നെ തമിഴ്നാട്ടിലേക്ക് നിര്‍മ്മിക്കുകയോ കേന്ദ്ര ചിലവില്‍ ചെയ്യണം.ഇത്തരത്തില്‍ തമിഴ്നാടിനു ഏതു സാഹചര്യത്തിലും ഒരു സാമ്പത്തിക ബാധ്യതയുമില്ലാതെ ഇപ്പോള്‍ കിട്ടുന്ന പോലെ ജലം കിട്ടുകയും വൈദ്യുതി ഉണ്ടാക്കാന്‍ കഴിയുകയും ചെയ്യും എന്ന് ബോധ്യപ്പെടുത്തണം.വാദിയെ പ്രതിയാക്കി കൊണ്ട് കേരളത്തിന്റെ വായടപ്പിക്കാന്‍ ശ്രമിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ കക്ഷത്തിലിരിക്കുന്നത് പോകുകയുമരുത്‌ ഉത്തരത്തിലിരിക്കുന്നത് എടുക്കുകയും വേണം എന്ന നയമാണ് ഇപ്പോള്‍ കാണിക്കുന്നത്.കേരളം വായടച്ചിരിക്കാം..ഒരു സമരത്തിനുമില്ല..പക്ഷെ മേല്‍ പറഞ്ഞ രീതിയില്‍ കാശ് മുടക്കി ഡാം പണിയുകയും തമിഴ്നാടിനെ സാന്ത്വനിപ്പിക്കുകയും ചെയ്യാന്‍ കേന്ദ്രം തയ്യാറാകണം..അതല്ല ഇത്രയൊക്കെ ചെയ്യാമെന്ന് പറഞ്ഞാലും തികഞ്ഞ അവന്ജ്ഞയോടും ശത്രുതയോടും ഈ കാര്യങ്ങള്‍ കാണുകയും ,ആര് ചത്താലും പുതിയ ഡാം പണിയാന്‍ സമ്മതിക്കില്ല എന്ന് ധിക്കാരത്തോടെ പറയുകയും ചെയ്‌താല്‍ ഇന്ത്യന്‍ ഭരണ ഘടന അനുശാസിക്കുന്ന അധികാരം സത്യസന്തമായി വിനിയോഗിക്കാനുള്ള ആര്‍ജ്ജവം കേന്ദ്രം കാണിക്കണം.അല്ലാതെ വില പേശി സീറ്റ്‌ ഉറപ്പിച്ച് പാര്‍ലമെന്റില്‍ അധികാരം നിലനിര്‍ത്താനുള്ള രാഷ്ട്രീയ കച്ചവടവും മുല്ലപ്പെരിയാര്‍ വിഷയവും തമ്മില്‍ കൂട്ടി കലര്‍ത്തരുത്..

വാൽക്കഷണം:‌- കേരളത്തെ രണ്ടായി പകുത്തുകളയാൻ പ്രാപ്തിയുള്ള ദുരന്തം സംഭവിച്ചതിനുശേഷം ജീവനോടെ ഉണ്ടായില്ലെങ്കിൽ, ഒരു അന്ത്യാഭിലാഷം കൂടെ അറിയിക്കട്ടെ. നെടുകെ മുറിക്കപ്പെടുന്ന കേരളത്തിന്റെ ഒരു പകുതി ഇടതുപക്ഷത്തിനും മറ്റേ പകുതി വലതുപക്ഷത്തിനും, വിട്ടുകൊടുക്കാനുള്ള ഏർപ്പാടിനായി ബാക്കിയുള്ള ജനങ്ങൾ പരിശ്രമിക്കണം. അഞ്ച് കൊല്ലം കൂടുമ്പോൾ മാറി മാറി സേവിച്ച് ഇതുപോലെ എണ്ണയ്ക്കും പിണ്ണാക്കിനും കൊള്ളരുതാത്ത അവസ്ഥയിൽ ഒരു സംസ്ഥാനത്തെ എത്തിക്കുന്നതിലും ഭേദമായിരിക്കില്ലേ അത് ?!

Monday, 19 September 2011

കർത്താവിന്റെ പേരില്‍ തെരുവില്‍ ചെയ്യുന്നത് .....

ഉപവാസം - ഹര്‍ത്താല്‍ - ഉപരോധം - വഴിതടയല്‍ ഇതൊരു രാഷ്ട്രിയ പാര്‍ട്ടിയുടെ ഇന്നത്തെ കാര്യപരിപാടിയുടെ വിവരണം അല്ല. "നിന്റെ ഒരു ചെകിട്ടത്ത് അടിക്കുന്നവന് മറുചെകിടും കാണിചു കൊടുക്കുക","ഞാൻ നിങ്ങൾക്ക് ചെയ്തു തരണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നതെല്ലാം അവർക്കും ചെയ്തുകൊടുപ്പിൻ" "ഏഴല്ല ഏഴ് എഴുപത് വട്ടം ക്ഷമിക്കുവിൻ" എന്നൊക്കെ പറഞ്ഞ യേശുക്രിസ്തുവിന്റെ അനുയായികൾ എന്ന് സ്വയം പറഞ്ഞ് ക്രിസ്ത്രീയ സ്നേഹത്തിന്റെ അപ്പോസ്തോലന്മാരായി അവരോധിച്ച് ക്രിസ്തീയജീവിതത്തിന്റെ മാതൃക ലോകത്തി കാണിച്ചുകൊടുക്കുന്ന രണ്ട് ക്രിസ്തീയ സഭകളുടെ കാര്യപരിപാടികൾ ആണ് ഉപവാസം - ഹര്‍ത്താല്‍ - ഉപരോധം - വഴിതടയല്‍ !!!


ഒരേ വിശ്വാസവും ആചാരരീതികളും പിന്തുടരുന്ന രണ്ട് സഭകള്‍ ഇന്ന് തെരുവില്‍ കുടിപ്പകയുള്ള ശത്രുക്കളേപ്പോലെ മാധ്യമങ്ങളില്‍ക്കൂടിയും അല്ലാതയും ആരോപണ-പ്രത്യാരോപണങ്ങളില്‍ മുഴുകി ക്രിസ്തുവിന്റെ പേരില്‍ പോര്‍വിളി നടത്തി ക്രിസ്തീയ സ്നേഹത്തിന്റേയും ക്രൈസത്വ സാക്ഷ്യത്തിന്റേയും മാതൃക ലോകത്തിനു കാണിച്ചു കൊടുക്കുകയാണ്. ഒരു പക്ഷം കോടതിവിധിയുടെ സ്ഥാപനത്തിനും മറ്റൊരു പക്ഷം ആരാധന സ്വാതന്ത്ര്യം എന്നപേരിലും തെരുവില്‍ ഏറ്റുമുട്ടുമ്പോള്‍ ലോകത്ത് അവതാരമെടുത്തതിന് കര്‍ത്താവ് പശ്ചാത്തപിക്കുന്നുണ്ടാവും. എന്തിന്റെ പേരിലുള്ളതാണങ്കിലും തെരുവിലെ പടയൊരുക്കം ഒഴിവാക്കേണ്ടതായിരുന്നു. പക്ഷേ തങ്ങളുടെ ശക്തികാണിക്കാന്‍ ഇരുപക്ഷവും തയ്യാറായപ്പോള്‍ ഇല്ലാതായത് ക്രിസ്തുവിന്റെ അനുയായികള്‍ എന്നുള്ള പേരാണ്. രണ്ടു സഹോദരസഭകള്‍ പരസ്പരം ഏറ്റുമുട്ടുമ്പോള്‍ മറ്റു ക്രൈസ്തവ സഭകല്‍ മൌനം പാലിക്കുന്നത് അത് അവരുടെമാത്രം ആഭ്യന്തരപ്രശ്നം ആയതുകൊണ്ടാണ്. പൊതുജനങ്ങള്‍ക്ക് ഈ പോരാട്ടത്തില്‍ യാതൊരു താല്‌പര്യവും ഇല്ല എന്നുള്ളതുകൊണ്ട് മറ്റുള്ളവര്‍ക്ക് ഈ പോരാട്ടം കാണുമ്പോള്‍ ചുണ്ടില്‍ വിരിയുന്നത് പരിഹാസം ആണ്.

പള്ളിപിടിച്ചടക്കലും ശവം തടഞ്ഞു വയ്ക്കലും പള്ളിയിലുള്ള അടിയും മൃതശ്രീരം ഉപേക്ഷിക്കലും ഒക്കെ ഇന്നോ ഇന്നലയോ തുടങ്ങിയതല്ല. വര്‍ഷങ്ങളായി കുടിപ്പക കൊണ്ടുനടക്കുന്നവരെപ്പോലെ ഇടയ്ക്കിടയ്ക്ക് ഇങ്ങനെയുള്ള വാര്‍ത്തകള്‍ പലപ്പോഴും ഉണ്ടാകുന്നുണ്ട്. ഇതാണൊ ക്രിസ്തീയ സാക്ഷ്യം എന്ന് മൂന്നാമതൊരാള്‍ ചോദിച്ചാല്‍ ഞങ്ങളിങ്ങനെയൊക്കെയാണ് നിന്നോടാരുപറഞ്ഞു ഞങ്ങളേ നോക്കാന്‍ എന്ന് തിരിച്ചു ചോദിക്കേണ്ടതായി വരുന്ന ഗതികേടില്‍ എത്തിയിരിക്കുകയാണ് ഈ സഭകളില്‍ വിശ്വസിക്കുന്നവര്‍. പതിറ്റാണ്ടുകളായി തുടരുന്ന സഭാക്കേസിന്റെ ബാക്കിപത്രമാണ് ഇപ്പോള്‍ കാണുന്ന പ്രാര്‍ത്ഥനയും ഉപവാസവും വിശ്വാസ റാലിയും ഹര്‍ത്താലും മാര്‍ച്ചും ഒക്കെ. രണ്ടുപക്ഷവും തെരുവില്‍ പ്രാര്‍ത്ഥനായജ്ജം നടത്തുകയാണ്. രണ്ടു കൂട്ടരും തങ്ങളുടെ പക്ഷത്തിന്റെ വിജയത്തിനു വേണ്ടിയാണ് പ്രാര്‍ത്ഥിക്കുന്നത്. ഒരു കൂട്ടര്‍ പള്ളിയില്‍ കയറാനും മറുകൂട്ടര്‍ പള്‍ലി തങ്ങള്‍ക്ക് മാത്രം കയറാനും പ്രാര്‍ത്ഥിക്കുന്നു. ആരു വിജയിച്ചാലും തോല്‍ക്കുന്നത് ക്രിസ്തുതന്നെ ആയിരിക്കും. ഇവരുടെ രണ്ടുപേരുടേയും പ്രാര്‍ത്ഥന ദൈവത്തിനു കേള്‍ക്കാന്‍ പറ്റുമോ??? ഭൂമിയില്‍‌വച്ച് നിങ്ങളില്‍ രണ്ടുപേര്‍ യാചിക്കുന്ന ഏതു കാര്യത്തിലും ഐക്യമത്യപ്പെട്ടാല്‍, അത് സ്വര്‍ഗ്ഗസ്ഥനായ എന്റെ പിതാവങ്കല്‍ നിന്ന് അവര്‍ക്ക് ലഭിക്കും (വി.മത്തായി 18:19) എന്നാണ് യേശു ക്രിസ്തു പറയുന്നത്. ഏതായാലും ഈ രണ്ടു സമുദായവും പ്രാര്‍ത്ഥിക്കുന്നത് മറ്റവന്‍ തോല്ക്കണം ഞാന്‍ ജയിക്കണം എന്നായിരിക്കുമല്ലോ? ഈ പ്രാര്‍ത്ഥന ദൈവത്തിനു എങ്ങനെ കേള്‍ക്കാന്‍ കഴിയും?????

കോലഞ്ചേരിപള്ളിയുടെ പേരില്‍ ഇപ്പോള്‍ ഏറ്റുമുട്ടൂന്നവര്‍ 2010 അവസാനത്തില്‍ പരുമലപള്ളിയുടെ പേരിലാണ് തെരുവില്‍ ഏറ്റുമുട്ടിയത്. രണ്ടു കൂട്ടരും പ്രശ്നം തെരുവുകളീലേക്ക് അധികം വലിച്ചിഴയ്ക്കാതെ പ്രശ്നങ്ങള്‍ അവസാനിപ്പിച്ചിരുന്നു. എന്നാല്‍ കോലഞ്ചേരി തര്‍ക്കം ഇന്ന് കേരളത്തിലെക്രമസമാധനപ്രശ്നമായി മാറിയിരിക്കുന്നു. “സമാധാനമുണ്ടാക്കുന്നവര്‍ ഭാഗ്യവാന്മാര്‍,അവര്‍ ദൈവത്തിന്റെ പുത്രന്മാരെന്ന് വിളിക്കപ്പെടും”(വി.മത്തായി 5:9) എന്ന് യേശു ക്രിസ്തു ഗിരിപ്രഭാഷ്ണത്തില്‍ പറയുന്നുണ്ട്. സമാധാനം ഉണ്ടാക്കാന്‍ ആഹ്വാനം ചെയ്യുന്ന യേശുക്രിസ്തുവൈന്റെ അനുയായികള്‍ തന്നെ യാണ് ദൈവത്തിന്റെ ആലയത്തില്‍ ആരുകയറണം ആരു കയറേണ്ടാ എന്നും ദൈവത്തിനുള്ള ബലി ആര്‍ അര്‍പ്പിക്കണം ആര് അര്‍പ്പിക്കേണ്ടാ എന്നും പറഞ്ഞ് സമാ‍ധാനം ഇല്ലാതാക്കുന്നത് !!!! പരസ്പരം വിദ്വേഷം ഉണ്ടാക്കുന്ന സമാധാനം ആയിരുന്നോ ദൈവം നല്‍കിയത്? സമാധാനം ഞാന്‍ നിങ്ങള്‍ക്ക് തന്നേച്ചു പോകുന്നു. എന്റെ സമാധാനം ഞാന്‍ നിങ്ങള്‍ക്ക് തരുന്നു. ലോകം തരുന്നതുപോലെയക്ക ഞാന്‍ നിങ്ങള്‍ക്ക് തരുന്നത് (വി.യോഹന്നാന്‍ 14:27) എന്നാണ് യേശുക്രിസ്തുപറഞ്ഞത്. യേശുക്രിസ്തുവിന്റെ ജനനസമയത്ത് ദൈവ ദൂതന്മാര്‍ ഇപ്രകാരം പറഞ്ഞു “അത്യുന്നതങ്ങളില്‍ ദൈവത്തിനു സ്തുതി.ഭൂമിയില്‍ മനുഷ്യര്‍ക്കു സമാധാനം”(ലൂക്കോസ് 2:14). യേശുക്രിസ്തുവിന്റെ ജനനത്തിലൂടെ ഭൂമിയിലെ മനുഷ്യര്‍ക്ക് കിട്ടി എന്ന് വിശ്വസിക്കുന്ന സമാധാനം ക്രിസ്തുവിന്റെ അനുയായികള്‍ തന്നെ ഭൂമിയിലെ മനുഷ്യരുടെ സമാധാനം ഇല്ലാതാക്കൂന്ന വിരോധാഭാസമല്ലേ ഇന്ന് കാണാന്‍ കഴിയുന്നത്???

നീതിയുടേയും ദൈവ ആരാധനയുടേയും പേരില്‍ തെരുവില്‍ പ്രാര്‍ത്ഥനയും ഉപവാസവും നടത്തുന്നവര്‍ ഈ വേദഭാഗം വായിച്ചിരുന്നിരിക്കണം. എനിക്ക് ഇഷ്ടമുള്ള നോമ്പും മനുഷ്യന്‍ ആത്മതപനം ചെയ്യുന്ന ദിവസവും ഇങ്ങനെയുള്ളതോ? തലയെ വേഴത്തെപ്പോലെ കുനിക്കുക, രറ്റ്ടും വെണ്ണീറും വിരിച്ച് കിടക്കുക, ഇതാകുന്നുവോ ഉപവസം? ഇതിനോ നീ നോമ്പെന്നും യഹോവയ്ക്ക് പ്രസാദമുള്ള ദിവസമെന്നും പറയുന്നത്? അന്യായ ബന്ധനങ്ങളേ അഴിക്കുക, നുകത്തിന്റെ അമിക്കയറുകളെ അഴിക്കുക, പീഡിതരെ സ്വതന്ത്രരായി വിട്ടയ്ക്കുക, എല്ലാനുകത്തേയും തകര്‍ക്കുക ഇതല്ലയോ എനിക്ക് ഇഷ്ടമുള്ള ഉപവാസം? വിശപ്പുള്ളവന് നിന്റെ അപ്പം നുറുക്കികൊടുക്കുന്നതും , അലഞ്ഞു നടക്കുന്ന സാധുക്കളെ നിന്റെ വീട്ടില്‍ ചേര്‍ത്തു കൊള്ളുന്നതും , നഗ്നനെ കണ്ടാല്‍ ഉടുപ്പിക്കുന്നതും , നിന്റെ മാംസരക്തങ്ങളായിരിക്കൂന്നവര്‍ക്ക് നിന്നെത്തന്നെ മറെയ്ക്കാതിരിക്കൂന്നതുമല്ലയോ (യെശയ്യാവ് 58 :5-7) .

ആരാധനാലയത്തിന്റെ പേരില്‍ ഇവിടെ പരസ്പരം പോരിടുന്നവര്‍ കേരളത്തിനു പുറത്ത് പലയിടങ്ങളിലും ഒരേ സ്ഥലത്ത് തങ്ങളുടെ ആരാധന നടത്തുന്നുണ്ട്. കേരളത്തിനു പുറത്ത് പരസ്പരം സ്നേഹിക്കുകയും കരുതുകയും ബഹുമാനിക്കുകയും ചെയ്യെന്നവര്‍ ഇവിടെ പിന്നെ എന്തിനാണ് പരസ്‌പരം ശണ്‌ഠകൂടുന്നത് ??? വിട്ടുവീഴ്ചയ്ക്ക് ആരും തയ്യാറാകാത്തത് എന്തുകൊണ്ടാണ്??? പരസ്പരം സ്നേഹിക്കാനും വിട്ടുവീഴചകള്‍ക്കും തയ്യാറാകാതെ നില്‍ക്കുന്നത് ദൈവീക സ്നേഹത്തിന്റെ പ്രതിഫലനം കൊണ്ടാണോ???

ഇങ്ങനെ സമരത്തിലൂടയും എതിര്‍പ്പുകളിലൂടയും ഭീക്ഷണികളിലൂടയും നേടിയെടുക്കുന്ന ആരാധനകൊണ്ട് ദൈവത്തെ സ്നേഹിക്കാന്‍ കഴിയുമോ??? ഇങ്ങനെ അര്‍പ്പിക്കുന്ന ബലി ദൈവത്തിന് സ്വീകാര്യം ആയിരിക്കുമോ??? ഗിരിപ്രഭാഷ്ണത്തില്‍ യേശുക്രിസ്തുപറയുന്നുണ്ട് , ആകയാല്‍ നിന്റെ വഴിപാടു യാഗപീഠത്തിങ്കല്‍ കൊണ്ടുവരുമ്പോള്‍ സഹോദരന്നു നിന്റെ നേരെ വല്ലതും ഉണ്ടെന്നു അവിടെവെച്ചു ഓര്‍മ്മവന്നാല്‍ നിന്റെ വഴിപാടു അവിടെ യാഗപീഠത്തിന്റെ മുമ്പില്‍ വെച്ചേച്ചു, ഒന്നാമതു ചെന്നു സഹോദരനോടു നിരന്നുകൊള്‍ക; പിന്നെ വന്നു നിന്റെ വഴിപാടു കഴിക്ക. (വി.മത്തായി 5:23,24).

തന്റെ പേരില്‍ ചേരിതിരിഞ്ഞ് തെരുവില്‍ മത്സരിക്കുന്നത് കാണുമ്പോള്‍ കര്‍ത്താവ് തന്നെ പരിതപിക്കുന്നുണ്ടാവും. “പിതാവേ , ഇവര്‍ ചെയ്യുന്നത് ഇന്നതു എന്നു അറിയായ്കകൊണ്ടു ഇവരോട് ക്ഷമിക്കേണമേ (വി.ലൂക്കോസ് 23:34)

വിശുദ്ധ വേദപുസ്ത്കത്തില്‍ യേശുക്രിസ്തു കരഞ്ഞതായി രണ്ട് സന്ദര്‍ഭങ്ങളില്‍ പറയുന്നുണ്ട്. അതിലൊന്ന് യെരുശലേമിനെ നോക്കിയാണ്. സമാധാനത്തിന്റെ വഴി എന്താണന്ന് അറിയാത്ത യരുശലേം‌മിനെ നോക്കി യേശുക്രിസ്തുകരയുന്നു. “അവന്‍ നഗരത്തിനു സമീപിച്ചപ്പോള്‍ അതിനെ കണ്ടു അതീനെക്കുറിച്ചു കരഞ്ഞു: ഈ നാളില്‍ നിന്റെ സമാധാനത്തിനുള്ളതു നീയും അറിഞ്ഞു എങ്കില്‍ കൊള്ളായിരുന്നു”(ലൂക്കോസ് 19:41,42). മനുഷ്യന്റെ സഹകരണത്തിലൂടയും വിട്ടുവീഴ്ചകളിലൂടയും മാത്രമേ സമാധാനം ഉണ്ടാവുകയുള്ളൂ. തന്റെ ജനനത്തിലൂടെ മനുഷ്യന് സമാധാനം നല്‍കിയ ക്രിസ്തു ഇപ്പോള്‍ തന്റെ അനുയായികളെ ഓര്‍ത്തു കരയുന്നുണ്ടാവും. ഭൂമിയില്‍ തന്റെ പേരില്‍ ചെയ്യുന്ന വേലകള്‍ കാണാനാവാതെ ദൈവം സ്വര്‍ഗ്ഗത്തിന്റെ കിളിവാതില്‍ അടച്ചിട്ടൂണ്ടാവും....

Friday, 5 August 2011

സൂപ്പര്‍ താരങ്ങളുടെ മാഹാത്മ്യം തിരിച്ചറിയണം

സൂപ്പര്‍ താരങ്ങളുടെ മാഹാത്മ്യം തിരിച്ചറിയണം

ജീവകാരുണ്യരംഗത്തും സാമൂഹികസേവനരംഗത്തും വ്യക്തിമുദ്രപതിപ്പിച്ചിട്ടുള്ള മലയാളക്കരയുടെ അഭിമാനവും മലയാളികളുടെ സ്വകാര്യ അഹങ്കാരവുമായ മമ്മൂട്ടിയും മോഹന്‍ലാലും കള്ളപ്പണക്കാരാണെന്നും ഇവരുടെ വീട്ടില്‍ റെയ്‍ഡ് നടത്തിയ ആദായനികുതിവകുപ്പ് ഉദ്യോഗസ്ഥര്‍ എന്തോ പിടിച്ചെടുത്തു എന്നും മാധ്യമ സിന്‍ഡിക്കറ്റിന്റെയും ചിലയിനം ബ്ലോഗര്‍മാരുടെയും പപ്പരാസി ചാനലുകളുടെയും നേതൃത്വത്തില്‍ നടത്തിയ കുപ്രചാരണങ്ങള്‍ പൊളിഞ്ഞു.

ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരെ ഇടിച്ചോടിക്കാനും മന്ത്രിസഭ വരെ താഴെയിടാനും ശക്തിയും സ്വാധീനവുമുള്ള മമ്മൂട്ടിയും മോഹന്‍ലാലും ആദായനികുതി വകുപ്പിന്റെ പരിശോധനയോട് സഹകരിക്കുകയും അവരെ ഇടിച്ചോടിക്കാതിരിക്കുകയും ചെയ്തത് തന്നെ വലിയ കാരുണ്യമായി വിദേശമാധ്യമങ്ങള്‍ പോലും റിപ്പോര്‍ട്ട് ചെയ്തിരുന്നു. റെയ്‍ഡ് പൂര്‍ത്തിയാകും വരെ താരങ്ങള്‍ ഉദ്യോഗസ്ഥരോട് സഹകരിച്ചു എന്നതിനു പുറമേ അവര്‍ ചോദ്യം ചെയ്യാന്‍ വിളിച്ചപ്പോള്‍ തിരിച്ച് അവരുടെ തന്തയ്‍ക്കു വിളിക്കാതെ പോയി ചോദ്യങ്ങള്‍ക്കുത്തരം പറഞ്ഞതും മറ്റും അവരുടെ വിനയത്തിന്റെയും സഹാനുഭൂതിയുടെയും മകുടോദാഹരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു.

റെയ്‍ഡില്‍ പലതും കണ്ടെത്തിയെങ്കിലും ഇരുതാരങ്ങളുടെയും സഹകരണവും വിശാലമനസ്സും തങ്ങളെ അമ്പരപ്പിച്ചതായി പേരു വെളിപ്പെടുത്താനാഗ്രഹിക്കാത്ത ഒരു ആദായനികുതി ഉദ്യോഗസ്ഥന്റെ വീട്ടിലെ കറവക്കാരന്‍ പറഞ്ഞു. രണ്ടു ദിവസം റെയ്‍ഡ് കഴിഞ്ഞ് താരങ്ങളുടെ വീട്ടില്‍ നിന്ന് ഉദ്യോഗസ്ഥര്‍ മടങ്ങിയത് നിറകണ്ണുകളോടെയാണത്രേ. മമ്മൂട്ടിയോടും മോഹന്‍ലാലിനോടും യാത്ര പറയുമ്പോള്‍ പല സീനിയര്‍ ഉദ്യോഗസ്ഥരും പൊട്ടിക്കരയുകയായിരുന്നു പോലും.

താരങ്ങളുടെ വീട്ടില്‍ റെയ്‍ഡ് നടത്തിയത് താരങ്ങളുടെ കയ്യില്‍ കള്ളപ്പണമുണ്ടോ എന്നു പരിശോധിക്കാനല്ല മറിച്ച് താരങ്ങളുടെ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റുമാരും ഓഡിറ്റര്‍മാരും താരങ്ങളെ ചൂഷണം ചെയ്യുന്നുണ്ടോ എന്നു പരിശോധിക്കാനായിരുന്നു എന്നാണറിയുന്നത്. തക്കം പാര്‍ത്തിരിക്കുകയായിരുന്ന ചില ടിവി ചാനലുകാര്‍ ഈ അവസരം മുതലെടുത്ത് താരങ്ങളുടെ കയ്യില്‍ കള്ളപ്പണവും മറ്റും ഉണ്ടെന്ന മട്ടില്‍ വാര്‍ത്തകള്‍ കൊടുക്കുകയായിരുന്നു.ആദായനികുതി വകുപ്പ് റെയ്‍ഡ് ചെയ്യുക എന്നു വച്ചാല്‍ ട്വിറ്റര്‍ അക്കൗണ്ട് വെരിഫൈ ചെയ്തു കിട്ടുന്നതുപോലെയാണ് എന്നാണ് പറയപ്പെടുന്നത്. അത്തരത്തില്‍ റെയ്‍ഡിലൂടെ വിശേഷാല്‍ പൗരന്മാരെന്ന ബഹുമതി കരസ്ഥമാക്കിയ മമ്മൂട്ടിയെയും മോഹന്‍ലാലിനെയും അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യുന്നതിനു പകരം ചില മാധ്യമങ്ങള്‍ അവരെന്തോ കള്ളത്തരം കാണിച്ചു എന്ന മട്ടില്‍ വാര്‍ത്തകള്‍ നല്‍കിയത് കേരളമനസാക്ഷിയോടും ആ മനസാക്ഷി സൂക്ഷിപ്പുകാരായ മമ്മൂട്ടിയോടും മോഹന്‍ലാലിനോടുമുള്ള വഞ്ചനയാണ്.

ആദായനികുതി ഉദ്യോഗസ്ഥര്‍ വീട്ടിലേക്കു കയറി വന്നപ്പോള്‍ താരങ്ങള്‍ ഇന്‍കം ടാക്‍സുകാര്‍ക്കെന്താ ഈ വീട്ടില്‍ കാര്യം എന്നു ധൈര്യമായി ചോദിക്കുകയും അമിതാഭ് ബച്ചന്റെയും ഷാരൂഖ് ഖാന്റെയുമൊക്കെ വീടുകള്‍ ഞങ്ങള്‍ അരിച്ചുപെറുക്കി ഇനി മമ്മൂട്ടിച്ചേട്ടന്റേം മോഹന്‍ലാല്‍ച്ചേട്ടന്റേം വീടു മാത്രമേ ബാക്കിയുള്ളൂ എന്ന് അവര്‍ മറുപടി പറയുകയും അപ്പോള്‍ താരങ്ങള്‍ റെയ്‍ഡിന് അനുമതി നല്‍കുകയുമായിരുന്നത്രേ. പല ഉദ്യോഗസ്ഥരും താരങ്ങളുടെ കാല്‍ക്കല്‍ ദക്ഷിണ വച്ച ശേഷമാണ് റെയ്‍ഡ് ആരംഭിച്ചത്.

മമ്മൂട്ടിയുടെ വീട്ടില്‍ നിന്ന് പിടിച്ചെടുത്ത രേഖകള്‍ കണക്കില്‍‍പ്പെടാത്ത സ്വത്തിന്റെ രേഖകളാണെന്ന് ചില മാധ്യമങ്ങള്‍ പ്രചരിപ്പിക്കുമ്പോള്‍ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായി അദ്ദേഹം മാറ്റിവച്ച തുകയെ സംന്ധിച്ചുള്ള തെറ്റിദ്ധാരണകളാണ് പ്രചാരണത്തിന് അടിസ്ഥാനം. തന്റെ വലംകൈ ചെയ്യുന്നത് ഇടംകൈ അറിയരുത് എന്നു നിര്‍ബന്ധമുള്ള അദ്ദേഹം തന്റെ സാധുജനസ്‍നേഹത്തെപ്പറ്റിയും ജീവകാരുണ്യപ്രവര്‍ത്തനങ്ങളെപ്പറ്റിയും ഓഡിറ്റര്‍മാരറിഞ്ഞാല്‍ ഓഡിറ്റര്‍മാര്‍ അത് പത്രക്കാരോട് പറയുകയും പത്രക്കാര് അദ്ദേഹത്തെ വാഴ്‍ത്തി വാര്‍ത്തകള്‍ എഴുതുകയും ചെയ്തേക്കും എന്ന ഭീതിമൂലം മറച്ചുവയ്‍ക്കുകയായിരുന്നു എന്നാണ് അറിയുന്നത്.

അതേ സമയം, മോഹന്‍ലാലിന്റെ പഴയ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് മനപൂര്‍വം വരവുകള്‍ കുറച്ചു കാണിക്കുകയും ചെലവ് കൂട്ടിക്കാണിക്കുകയും ചെയ്ത് നികുതി കുറയ്ക്കുകയായിരുന്നു എന്നിപ്പോള്‍ തെളിഞ്ഞിട്ടുണ്ട്. ടാക്‍സ് അടയ്‍ക്കുന്നതില്‍ വലിയ താല്‍പര്യമുണ്ടായിരുന്ന അദ്ദേഹത്തെ മനപൂര്‍വം ചതിച്ച ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റിനോട് ഇനി മിണ്ടില്ല എന്ന നിലപാടിലാണ് ആരാധകര്‍. എന്നാല്‍ വിശാലമനസ്‍കനായ ലാലേട്ടന്‍ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടിനോട് ക്ഷമിച്ചിരിക്കുന്നു എന്നും ആദായനികുതിവകുപ്പിനെതിരെയോ തന്നെ 28 വര്‍ഷങ്ങളായി വഞ്ചിച്ചുകൊണ്ടിരുന്ന ചതിയനായ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടിനെതിരെയോ കേസ് കൊടുക്കില്ലെന്നും അയാള്‍ ചെയ്ത പാപങ്ങള്‍ ഏറ്റെടുത്ത് (യേശുക്രിസ്തുവിനെപ്പോലെ)ആദായനികുതിക്കാര്‍ക്ക് പിഴ അടയ്ക്കുമെന്നും പുതിയ ചാര്‍ട്ടേര്ഡ് അക്കൗണ്ടന്റ് സൂചിപ്പിച്ചിട്ടുണ്ട്.

പാസ്‍പോര്‍ട്ട് വെരിഫിക്കേഷനു പൊലീസുകാര്‍ വീട്ടില്‍ വരുമ്പോള്‍ വീട്ടുകാരെ പൊലീസ് അറസ്റ്റ് ചെയ്തു എന്നു പറയുന്നതുപോലെയാണ് മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും വീട്ടില്‍ നിന്നു കള്ളപ്പണം പിടിച്ചു എന്നു പറയുന്നത്. അവരുടെ കണക്കുബുക്കുകളില്‍ വരയിടാനും കണക്കുകള്‍ കൂട്ടിയെഴുതാനും സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍മാരെ വിട്ടു നല്‍കിയതിനെ ഇത്തരത്തില്‍ ദുരുദ്ദേശത്തോടെ വ്യാഖ്യാനിച്ച മീഡിയ സിന്‍ഡിക്കേറ്റിനോട് ദൈവം ചോദിച്ചോളും. താരങ്ങള്‍ക്കു പണി കിട്ടി എന്നും പറഞ്ഞ് നൂറു നൂറു കഥകള്‍ പറഞ്ഞു പ്രചരിപ്പിച്ച പ്രേക്ഷകരോടുള്ള പ്രതികാരം പതിവുപോലെ സിനിമകളിലൂടെ തന്നെ തീര്‍ക്കുന്നതായിരിക്കും.

എല്‍ഡിഎഫും യുഡിഎഫും ബിജെപിയും ഒക്കെ പരസ്‍പരം മല്‍സരിക്കുമെങ്കിലും അണികളെ പരസ്‍പരം തമ്മില്‍ തല്ലിച്ച് രക്തസാക്ഷിപ്പട്ടിക വിപുലമാക്കുമെങ്കിലും പത്തു കാശ് കിട്ടുന്ന കേസിന് ഒന്നിച്ച് നില്‍ക്കുമെന്നു പറഞ്ഞതുപോലെ തമ്മില്‍ തല്ലാന്‍ ഫാന്‍സും ചര്‍ച്ച ചെയ്യാന്‍ പ്രേക്ഷകരും ഉണ്ടെങ്കിലും മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും കണക്കുകള്‍ ഭദ്രമാക്കാന്‍ രണ്ടു പേര്‍ക്കും കൂടി ഒരേയൊരു ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് മാത്രം (ആനക്കൊമ്പിനെപ്പറ്റി ഒരക്ഷരം പറയരുത്).

Wednesday, 28 July 2010

സില്‍സില ആലബത്തിനു മറുപടി...

http://www.youtube.com/watch?v=SQAMV5Q-hBg

ഇത് കാണു

Sunday, 28 February 2010

ബ്ലോഗർ ശ്രീ എന്തിനു ഈ ക്രൂരത ചെയ്തു.

മുറക്ക്‌ പൊട്ടി വരുന്ന പുതിയ ബ്ലോഗർമാരുടെ ഇടക്ക്‌ നീല പശ്ച്ചാത്തലുവുമായി ഒരു പുതിയ ബ്ലോഗ്‌ തുടങ്ങുന്നു. ആദ്യ കമന്റ്‌ ശ്രീ ഇട്ടു. സ്വാഗതം. "എന്റെ ശ്രീ നീ ഇത്ര വർക്കത്ത്‌ ഇല്ലത്തവനണോ". കാരണം ശ്രീ കമന്റ്‌ ഇട്ടതിനാലാണെന്നു തോന്നുന്നു അയാൾ ഇങ്ങനെ ഒരു ബ്ലോഗ്‌ ആക്കിയത്‌ ..കിടക്കട്ടെ ഒരു പഴി ശ്രീയുടെ മേലും. ശ്രീ ഞാൻ വെറുതെ പറഞ്ഞതാണ​‍്‌ കേട്ടോ. കാരണം ബൂലോകത്തെ ഒരു നല്ല കുട്ടി ഇമേജുള്ള അദ്ദേഹത്തിന്റെ കമന്റ്‌ കിട്ടിയാണ​‍്‌ ഓരോരുത്തരും ബ്ലോഗിംഗ്‌ ആത്മവിശ്വാസത്തോടെ തുടങ്ങുന്നത്‌. അങ്ങിനെ പേരുകേട്ട ബ്ലോഗർമാർ അനവധി. പക്ഷെ ഒരു പതിരുണ്ടായിപ്പോയി. അതെ, ശരൺ. സിറോക്സ്സ്‌ എന്ന കോപ്പിയടി ബ്ലോഗിന്റെ തെറി കേൾക്കൽ അവിടെ തുടങ്ങി.

ജോർജ്ജ്‌ മാഷും ശരണും പേരുകേട്ടത്‌ അവരുടെ കയ്യിലെ തല്ലുകൊള്ളിത്തരം കൊണ്ട്‌ മാത്രമാണ​‍്‌. ശരൺ ആദ്യം കായകുളം സൂപ്പർഫാസ്റ്റ്‌ കോപ്പിയടിച്ചാണ​‍്‌ തുടങ്ങിയത്‌. പിന്നെ അങ്ങോട്ടു ജൈത്രയത്ര ആയിരുന്നു. കാപ്പിലാൻ, മുള്ളൂക്കാരൻ, ബ്ലോഗിന്റെ രാജാവ്‌ ബെർലി, അനോണി ആന്റണി മാഷ്‌, കണ്ണനുണ്ണി, ജോൺ ചാക്കോ പൂങ്കാവിൽ, അങ്ങിനെ പലരും അതിനു ഇരയായിട്ടുമുണ്ട്‌. ഇതിന്റെ ഉടമസ്ഥന്മാർ അവരെ ആദ്യം പറഞ്ഞു നോക്കി, മുഖം വീപ്പിച്ചു, പിച്ചി നോക്കി, ഒരു കാലത്തും മിണ്ടില്ലെന്നു പറഞ്ഞു, അസഭ്യ വർഷങ്ങൾ ചൊരിഞ്ഞു. എന്തു ചെയ്യാം..നോ രക്ഷ.ഒരേ സമയം ശരണിനു നിരവധി തന്തമാരെ ബൂലോകം സൃഷ്ടിച്ചു കൊടുത്തു. ശരൺ കുലുങ്ങിയില്ല. ഒരു മിഠായി വായിലിട്ട്‌ അതിലെ കമന്റ്‌ വായിച്ചാൽ ആ മിഠായി തുപ്പി കളയും. അത്രക്കു വൃത്തികേടുകൾ. അല്ല..അവനതു വേണം ഞാനും തെറി പറയണം എന്നു വിചാരിച്ചതാ. പക്ഷെ പ്രായോഗിക ബുദ്ധിമുട്ടു കൊണ്ടു വേണ്ടാ എന്നു വച്ചു. എന്തായാലും ആ കമന്റ്‌ വായിച്ച്‌ അറ്റ്ലീസ്റ്റ്‌ ഒരു പനിയെങ്കിലും അദ്ദേഹത്തിനു പിടിച്ചിട്ടുണ്ടാകണം. കാരണം അത്രക്കു മനസ്സിൽ തട്ടി എഴുതിയ കമന്റുകൾ. തന്റെ മകന്റെ പിതൃത്ത്വം വേറൊരാൾ അവകാശപെടുന്നത്‌ ആർക്കായാലും പിടിക്കില്ല.

പിന്നീട്‌ ഒരു വാളു വച്ച്‌ പിറ്റേദിവസം മുതൽ കള്ളുകുടി നിർത്തി എന്നു പറയുന്ന ആളെ പോലെ നല്ല സ്വഭാവത്തോടെ ഒന്നോ രണ്ടോ പോസ്റ്റ്‌ ഇട്ടെന്നു തോന്നുന്നു. ബൂലോകം ഒറ്റകെട്ടായി അതിനെ തിരിഞ്ഞു നോക്കിയില്ല. കണക്കു പരീക്ഷയിലെ മാർക്കുപോലെ കമന്റ്‌ വട്ടപ്പൂജ്യം മാത്രം. ഇനി അതും ഏതെങ്കിലും പേരില്ലാത്ത ബ്ലോഗർമാരുടേതാണൊ എന്ന് കണ്ടറിയണം. മെല്ലെ മെല്ലെ സ്വഭാവം മാറി ചെറിയ ഹാസ്യ നുറുങ്ങുകളുമായി വന്നു. വീണ്ടും അതിൽ അശ്ലീലം നിറച്ച്‌ പോസ്റ്റാൻ തുടങ്ങി." മോനേ ഗോപൂ(കിന്നാരത്തുമ്പിയിലെ നായകന്റെ പേര​‍്‌) ഇതൊക്കെ തെറ്റല്ലേ..."ഉത്തരം - തെറ്റു ചെയ്യാത്തവർ ആരാണു ചേട്ടാ (ഷക്കീല പറയുന്നത്‌) ഇതാണു ഉത്തരം എന്നറിയാം പക്ഷെ ഗോപുമോനെ ഇതൊക്കെ എഴുതുമ്പോൾ നിന്റെ വീട്ടിൽ മാത്രമല്ല അമ്മയും പെങ്ങൾമ്മാരും ഉള്ളത്‌. നാട്ടിലെല്ലാവർക്കും ഉണ്ട്‌ എന്ന് കൂടെ മനസ്സിലാക്കണേ. അല്ലേൽ നീ വേലിച്ചാടാൻ പുറത്തിറങ്ങുന്ന നേരത്ത്‌ അമ്മയും പെങ്ങൾമാരും മോന്റെ ബ്ലോഗിലുള്ള കമന്റുകളൊക്കെ വായിക്കും. അതെഴുതിയ ആളുകളൊട്‌ ആരാധന തോന്നും. പിന്നെ മോനു അവരെ വകയിലുള്ള അളിയാ എന്നോ ചിറ്റപ്പാ എന്നൊക്കെ വിളിക്കുന്നതു മോശമല്ലേ.

"എന്തിനാ ശരൺ കുട്ടാ ഈ വക തോന്ന്യാസങ്ങൾ. നീയൊക്കെ മൂസാക്കാനെ കൊണ്ട്‌ പറയപ്പിച്ചതല്ലേ മോനേ...". ബുദ്ധിമുട്ടി എഴുതിയവനേ അതിന്റെ വിഷമം മനസ്സിലാകൂ. ഇനിയെങ്കിലും ഒന്നു തിരുത്തൂ ഈ വക തോന്ന്യാസങ്ങൾ. എവിടെയോ ഉള്ള നമ്മളൊക്കെ ഒരു രസത്തിനു വേണ്ടിയല്ലേ ഈ ബ്ലോഗെഴുത്ത്‌. അവിടെ പിന്നെ രസച്ചരട്‌ പൊട്ടിക്കാൻ എന്തിനാ മോനൂ ഇങ്ങനത്തെ അപ്പി സ്വഭാവം.

അപ്പോൾ ഇക്കാക പറഞ്ഞതുപോലെ, നല്ല കുട്ടി ആകുക, അല്ലെങ്കിൽ ഞാൻ മോന്റെ അമ്മൂമയോടു പറഞ്ഞു കൊടുക്കും. ഞങ്ങൾ പണ്ടത്തേ ക്ലാസ്മേറ്റ്സാ. അമ്മൂമയോടു ചോദിച്ചാൽ മതി.

Wednesday, 17 February 2010

ആസനത്തില്‍ ഉറുമ്പ്

അപകടത്തില്‍ ഒരു കൈ നഷ്ടപ്പെട്ട അപ്പു ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചു. അവസാനം റെയില്‍വേ പാലത്തില്‍ ചെന്ന് ട്രയിന് തലവെയ്ക്കാന്‍ ചെന്നപ്പോള്‍ രണ്ടു കയ്യും നഷ്ടപ്പെട്ട ഒരാള്‍ നിന്ന് ഡാന്‍സ് കളിക്കുന്നു.

അപ്പു : "ആശാനെ... ഞാന്‍ ഒരു കൈ പോയപ്പോള്‍ ആത്മഹത്യ ചെയ്യാന്‍ വന്നതാ.. ഇയാള് കൊള്ളാമല്ലോ.. രണ്ടു കൈയ് പോയിട്ടും നിന്ന് ഡാന്‍സ് കളിക്കുന്നോ..?"

അയാള്‍ " പോടാ പൂ മോനെ.. എന്റെ ആസനത്തില്‍ ഒരു ഉറുമ്പ് കടിക്കുന്നു.. എടുക്കാന്‍ നിര്‍വ്വാഹമില്ലാത്തതിനാല്‍ നിന്ന് ഞെളിപിരി കൊള്ളുകയാണ്.."

Monday, 15 February 2010

അപ്പൂനെ പീഡിപ്പിച്ചു..

അപ്പൂസ് തലവേദനയുമായി ഹോസ്പിറ്റലില്‍ എത്തി.. തുണി അഴിച്ചു മേശപ്പുറത്തു കിടക്കാന്‍ ഡോക്റ്റര്‍ പറഞ്ഞു. തലവേദനയ്ക്ക് തുണിയഴിക്കുന്നക്കുന്നതെന്തിനു എന്ന് ചോദിച്ചിട്ടും വിലപ്പോയില്ല. ഒടുവില്‍ ബലമായി നഗ്നനാക്കപ്പെട്ട അപ്പൂസ് കരച്ചില്‍ കോപത്തോടെ അലറി..

"ഇവിടെ ഇങ്ങനെ പീഡനം നടത്തുന്നതിനെ ചോദിക്കാന്‍ നിയമമില്ലേ.. ഞാന്‍ വെറും തലേവേദനയുമായി വന്നതാണ്."

ഇതുകേട്ട അടുത്ത കിടക്കയിലെ ചേട്ടന്‍

"നിനക്ക് കുറഞ്ഞപക്ഷം പറയാന്‍ ഒരു തലവേദനയെങ്കിലും ഇല്ലേ.. ഞാന്‍ ഇവിടെ എഴുത്ത് കൊടുക്കാന്‍ വന്ന പോസ്റ്റ്‌മാന്‍ ആണ്.."