Showing posts with label നര്‍മ്മം. Show all posts
Showing posts with label നര്‍മ്മം. Show all posts

Wednesday, 17 February 2010

ആസനത്തില്‍ ഉറുമ്പ്

അപകടത്തില്‍ ഒരു കൈ നഷ്ടപ്പെട്ട അപ്പു ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചു. അവസാനം റെയില്‍വേ പാലത്തില്‍ ചെന്ന് ട്രയിന് തലവെയ്ക്കാന്‍ ചെന്നപ്പോള്‍ രണ്ടു കയ്യും നഷ്ടപ്പെട്ട ഒരാള്‍ നിന്ന് ഡാന്‍സ് കളിക്കുന്നു.

അപ്പു : "ആശാനെ... ഞാന്‍ ഒരു കൈ പോയപ്പോള്‍ ആത്മഹത്യ ചെയ്യാന്‍ വന്നതാ.. ഇയാള് കൊള്ളാമല്ലോ.. രണ്ടു കൈയ് പോയിട്ടും നിന്ന് ഡാന്‍സ് കളിക്കുന്നോ..?"

അയാള്‍ " പോടാ പൂ മോനെ.. എന്റെ ആസനത്തില്‍ ഒരു ഉറുമ്പ് കടിക്കുന്നു.. എടുക്കാന്‍ നിര്‍വ്വാഹമില്ലാത്തതിനാല്‍ നിന്ന് ഞെളിപിരി കൊള്ളുകയാണ്.."

Monday, 15 February 2010

അപ്പൂനെ പീഡിപ്പിച്ചു..

അപ്പൂസ് തലവേദനയുമായി ഹോസ്പിറ്റലില്‍ എത്തി.. തുണി അഴിച്ചു മേശപ്പുറത്തു കിടക്കാന്‍ ഡോക്റ്റര്‍ പറഞ്ഞു. തലവേദനയ്ക്ക് തുണിയഴിക്കുന്നക്കുന്നതെന്തിനു എന്ന് ചോദിച്ചിട്ടും വിലപ്പോയില്ല. ഒടുവില്‍ ബലമായി നഗ്നനാക്കപ്പെട്ട അപ്പൂസ് കരച്ചില്‍ കോപത്തോടെ അലറി..

"ഇവിടെ ഇങ്ങനെ പീഡനം നടത്തുന്നതിനെ ചോദിക്കാന്‍ നിയമമില്ലേ.. ഞാന്‍ വെറും തലേവേദനയുമായി വന്നതാണ്."

ഇതുകേട്ട അടുത്ത കിടക്കയിലെ ചേട്ടന്‍

"നിനക്ക് കുറഞ്ഞപക്ഷം പറയാന്‍ ഒരു തലവേദനയെങ്കിലും ഇല്ലേ.. ഞാന്‍ ഇവിടെ എഴുത്ത് കൊടുക്കാന്‍ വന്ന പോസ്റ്റ്‌മാന്‍ ആണ്.."

Wednesday, 10 February 2010

പെണ്‍കുട്ടികളുടെ സൈക്കിള്‍ ചവിട്ട്

ഒരു ലേഡീസ് ഹോസ്റ്റലില്‍ വ്യായാമത്തിന് വേണ്ടി സൈക്കിള്‍ വാങ്ങി..
പെണ്‍കുട്ടികള്‍ രാവും പകലും നോക്കാതെ സൈക്കിള്‍ ചവിട്ടി തുടങ്ങി..
അവസാനം വാര്‍ഡന്‍ പെണ്‍കുട്ടികളെ വിരട്ടി നോക്കി.. ഫൈന്‍ അടയ്ക്കണം എന്നുപോലും പറഞ്ഞു..

എവിടെ.. ആരും കേട്ടില്ല.. ഇപ്പോഴും സൈക്കിളിന്റെ മുകളില്‍ തന്നെ.. ചവിട്ടോട് ചവിട്ട്.

ഒടുവില്‍ വാര്‍ഡന്‍ അവസാനത്തെ അസ്ത്രം തൊടുത്തു..
ഇനി സൈക്കിള്‍ ചവിട്ടല്‍ നിര്‍ത്തിയില്ലെങ്കില്‍ ഞാന്‍ സൈക്കിളില്‍ സീറ്റ് ഫിറ്റ്‌ ചെയ്യും..

അതോടെ സൈക്കിള്‍ ചവിട്ടും കുറഞ്ഞു...
എന്ത് മനസ്സിലായി..?

Friday, 5 February 2010

ദ്രൗപതിയുടെ കുളിമുറിയില്‍ ധൃതരാഷ്ട്രര്‍

ധൃതരാഷ്ട്രര്‍ ദ്രൌപതിയെ കാണാന്‍ എത്തി.

ദ്രൗപതി : "എന്താ അമ്മാവാ കൈയില്‍ ലഡ്ഡു കൊണ്ട് വന്നത്..?"

ധൃതരാഷ്ട്രര് : "ഒരു സന്തോഷമുണ്ട്. അത് പറയാന്‍ വന്നതാ..."

ദ്രൗപതി :"അയ്യോ ഞാന്‍ കുളിക്കാന്‍ പോകുകയാ.. അല്‍പ്പം തിടുക്കമുണ്ട്.. ഒരുകാര്യം ചെയ്യ്.. അമ്മാവന്‍ കുളിമുറിയില്‍ വന്നിരുന്നു വിശേഷം പറഞ്ഞാല്‍ മതി.."

(ധൃതരാഷ്ട്രര്‍ എന്ത് കാണാന്‍.. ആള് പൊട്ടനല്ലേ.. അതാ ദ്രൗപതി അങ്ങനെ പറഞ്ഞത്.. )

കുളി മുറിയില്‍ കൊച്ചുവര്‍ത്തമാനം എല്ലാം പറഞ്ഞു അവസാനം

ദ്രൗപതി : "ആട്ടെ അമ്മാവന്‍ എന്തിനാ ലഡ്ഡു കൊണ്ടുവന്നത്...?"
ധൃതരാഷ്ട്രര് :" അതോ ഇന്നലെ എനിക്ക് കാഴ്ച തിരിച്ചു കിട്ടി.."