ഒരു ലേഡീസ് ഹോസ്റ്റലില്‍ വ്യായാമത്തിന് വേണ്ടി സൈക്കിള്‍ വാങ്ങി..
പെണ്‍കുട്ടികള്‍ രാവും പകലും നോക്കാതെ സൈക്കിള്‍ ചവിട്ടി തുടങ്ങി..
അവസാനം വാര്‍ഡന്‍ പെണ്‍കുട്ടികളെ വിരട്ടി നോക്കി.. ഫൈന്‍ അടയ്ക്കണം എന്നുപോലും പറഞ്ഞു..
എവിടെ.. ആരും കേട്ടില്ല.. ഇപ്പോഴും സൈക്കിളിന്റെ മുകളില്‍ തന്നെ.. ചവിട്ടോട് ചവിട്ട്.
ഒടുവില്‍ വാര്‍ഡന്‍ അവസാനത്തെ അസ്ത്രം തൊടുത്തു..
ഇനി സൈക്കിള്‍ ചവിട്ടല്‍ നിര്‍ത്തിയില്ലെങ്കില്‍ ഞാന്‍ സൈക്കിളില്‍ സീറ്റ് ഫിറ്റ് ചെയ്യും..
അതോടെ സൈക്കിള്‍ ചവിട്ടും കുറഞ്ഞു...
എന്ത് മനസ്സിലായി..?
Wednesday, 10 February 2010
Friday, 5 February 2010
ദ്രൗപതിയുടെ കുളിമുറിയില്‍ ധൃതരാഷ്ട്രര്‍
ധൃതരാഷ്ട്രര്‍ ദ്രൌപതിയെ കാണാന്‍ എത്തി.
ദ്രൗപതി : "എന്താ അമ്മാവാ കൈയില്‍ ലഡ്ഡു കൊണ്ട് വന്നത്..?"
ധൃതരാഷ്ട്രര് : "ഒരു സന്തോഷമുണ്ട്. അത് പറയാന്‍ വന്നതാ..."
ദ്രൗപതി :"അയ്യോ ഞാന്‍ കുളിക്കാന്‍ പോകുകയാ.. അല്‍പ്പം തിടുക്കമുണ്ട്.. ഒരുകാര്യം ചെയ്യ്.. അമ്മാവന്‍ കുളിമുറിയില്‍ വന്നിരുന്നു വിശേഷം പറഞ്ഞാല്‍ മതി.."
(ധൃതരാഷ്ട്രര്‍ എന്ത് കാണാന്‍.. ആള് പൊട്ടനല്ലേ.. അതാ ദ്രൗപതി അങ്ങനെ പറഞ്ഞത്.. )
കുളി മുറിയില്‍ കൊച്ചുവര്‍ത്തമാനം എല്ലാം പറഞ്ഞു അവസാനം
ദ്രൗപതി : "ആട്ടെ അമ്മാവന്‍ എന്തിനാ ലഡ്ഡു കൊണ്ടുവന്നത്...?"
ധൃതരാഷ്ട്രര് :" അതോ ഇന്നലെ എനിക്ക് കാഴ്ച തിരിച്ചു കിട്ടി.."

Saturday, 16 January 2010
കാരാട്ടിന്റെ ലേഖനത്തിൽ മതം
മതം മനുഷ്യനെ മയക്കുന്ന കറുപ്പ് എന്നത് മാർക്സിന്റെ ഒരു ലേഖനത്തിലുള്ളതാണ്. ഈ ലേഖനം അദ്ദേഹം എഴുതിയത് 26-ാം വയസിലാണ്. 71 വയസ്സ് വരെ ജീവിച്ച ചിന്തകന്റെ 26-ാം വയസ്സിലെ ലേഖനം വെച്ച് അദ്ദേഹത്തെ വിലയിരുത്തുന്നത് ശരിയാവുമോ?
എവിടെയോ വായിച്ചതിന്റെ ഓർമയിൽ നിന്ന് എഴുതട്ടെ, ഒരു സർവകലശാലയുടെ ലേഖന മൽസരത്തിനാണ് മാർക്സ് ഈ ലേഖനം എഴുതി അയച്ചത്. എങ്ങിൽ എത്രത്തോളം ആധികാരികമായിരിക്കും ഈ ലേഖനം.
ഇതിനോക്കെ പുറമെ, ഈ വാചകത്തിന്റെ തൊട്ടുമുൻപിലെ വാചകം കൂടി ശ്രദ്ധിക്കണം.
താഴെ ആങ്ങ്ലേയത്തിൽ തന്നെ
"Religion is the sigh of the oppressed creature, the heart of a heartless world, and the soul of soulless conditions. It is the opium of the people."
ഇവിടെ കറുപ്പ് എന്ന് പറയുമ്പോൾ പല സമൂഹങ്ങളിലും സർവസാധാരണയായി ഉപയോഗിച്ചിരുന്ന ഒരു തരം "വേദന സംഹാരി" യായി കാണാമല്ലോ? അല്ലെങ്ങിൽ ഒരു ഉപമ. കാരണം, മുൻപിലെ വാചകത്തിൽ മാർക്സ് മതത്തെ അംഗികരിക്കുകയായിരുന്നു.
കാരാട്ടിന്റെ ലേഖനത്തിൽ മതം മനുഷ്യനെ മയക്കുന്ന കറുപ്പ് എന്നത് "സൗകര്യപൂർവ്വം" വിട്ടു കളഞ്ഞു! - "മതം മര്‍ദിതജീവിയുടെ നിശ്വാസമാണ്. ഹൃദയശൂന്യമായ ലോകത്തിന്റെ ഹൃദയമാണത്.ആത്മാവില്ലാത്ത അവസ്ഥയുടെ ആത്മാവ് എന്നതുപോലെ"

Tuesday, 5 January 2010
18ഓര്‍മ്മ
ഒരു ഓര്‍മ്മയാണ്
സൌഹ്രദത്തിന്റെ
കെട്ടുപാടുകളഴിച്ചത്
ആ ഓര്‍മ്മയാണ്
മഴയില്‍
തിരിച്ചുവരാനാവാതെ
ഒലിച്ചുപോയതും
തനിച്ചാക്കിയതും..
(18 എപ്പോഴും കനവും കനലുമായിരുന്നല്ലോ..)
സൌഹ്രദത്തിന്റെ
കെട്ടുപാടുകളഴിച്ചത്
ആ ഓര്‍മ്മയാണ്
മഴയില്‍
തിരിച്ചുവരാനാവാതെ
ഒലിച്ചുപോയതും
തനിച്ചാക്കിയതും..
(18 എപ്പോഴും കനവും കനലുമായിരുന്നല്ലോ..)
സദാചാരപ്പേച്ച്.....
കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ്പ് മലപ്പുറം ജില്ലയിലെ മഞ്ചേരി എന്ന സ്ഥലത്തിനടുത്ത് മ്മടെ കാംഗ്രസ് നേതാവ് രാജ്മോഹന്‍ ഉണ്ണിത്താനേയും ജയലക്ഷ്മി എന്നൊരു സ്ത്രീയേയും രാത്രി "ജിഞ്ചിലാക്ക" നടത്തിയെന്നും പറഞ്ഞ് നാട്ട്കാര് അവരെ പിടിച്ച് പോലീസിലേല്‍പ്പിച്ചു. അവരുടെ പ്രവര്‍ത്തി കാരണം കേരളത്തില്‍ സദാചാരം പണ്ടാരമടങ്ങിയെന്നാണ് നാട്ട് ഭാഷ്യം.
അന്ന് Kairali ചാനലിന്റേയും Peopleന്റേയും അര്‍മാദിപ്പ് ഒന്ന് കാണേണ്ടതായിരുന്നു. എന്തൊരു ബഹളം...... സാംസ്ക്കാരിക അധപതനം, രാഷ്ട്രീയ മൂല്യച്യുതി, മാങ്ങാത്തൊലി പിന്നവന്റ.....
ഉണ്ണിത്താന്‍ ചേട്ടന്‍ പറഞ്ഞത് ജയലക്ഷ്മി Sevadal പ്രവര്‍ത്തകയാണെന്നും രാത്രി അവരെ വീട്ടില്‍ കൊണ്ടാക്കാന്‍ പോയതാണെന്നുമാണ്. ഈ സദാചാര ബഹളം രാഷ്ട്രീയ പ്രേരിതമാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. ജയലക്ഷ്മിയെ വളരെ നാളായി അറിയാമെന്നും അവരെ സ്വന്തം സഹോദരിയെപ്പോലെയാണ് കരുതുന്നതുമെന്നാണ് രാജ്മോഹന്റെ വാമഭാഗം മൊഴിഞ്ഞത്......
എന്റെ പേച്ച് അവിടെ "രസമുള്ള"തെന്തെങ്കിലും നടന്നോ എന്നുള്ളതല്ല.ഇവിടെ രാജ്മോഹന്‍ജി ഒരു സ്ത്രീയെ തട്ടിക്കൊണ്ട് വന്ന് Rape ചെയ്യാന്‍ ശ്രമിച്ചിട്ടില്ല. പരസ്പരം അറിയാവുന്ന രണ്ട്പേര്‍ രാത്രി ഒരുമിച്ചൊന്ന് യാത്ര ചെയ്തു..... ഇവിടെ രാജ്മോഹനാദികള്‍ക്കോ ജയലക്ഷ്മിക്കോ; എന്തിന് അദ്ദേഹത്തിന്റെ ഭാര്യക്കോ ഇല്ലാത്ത കലിപ്പാണ് സാംസ്കാരിക "മാര്‍ജാര രിപു സുതന്മാര്‍ക്കൊള്ളത്".....
ഇവന്മാര്‍ക്കൊക്കെ എന്താണിത്ര ഇളക്കം????? വഴിയില്‍ ഒരുത്തന്‍ ചാവാന്‍ കിടന്നാല്‍ തിരിഞ്ഞ് നോക്കത്ത; ഇവിടെ എന്ത് തന്തയില്ലായ്മ നടന്നാലും ഒരക്ഷരം ഉരിയാടാത്ത; ------പ്പരിഷകള്‍ക്കാണ് രണ്ട് സ്ത്രീ പുരുഷന്മാര്‍ ഒരുമിച്ചൊന്ന് കൂടിയാല്‍ ഇത്ര ഇളക്കം!!!!!
ഇനി അഥവാ ജിഞ്ചിലാക്ക സംഭവിച്ചു എന്ന് തന്നെയിരിക്കട്ടെ; ഇതിലിത്ര വെകിളി പിടിക്കാന്‍ എന്തിരിക്കുന്നു????? പ്രായപൂര്‍ത്തിയായ രണ്ട്പേര്‍ ഒരുമൊച്ചൊന്ന് കൂടി; അത്ര തന്നെ.....
ഇവിടെ വിശക്കുന്നവന് ചോറില്ല; കിടക്കാന്‍ കൂരയില്ല; ഇട്ട് മാറാന്‍ തുണിയില്ല കുടിക്കാന്‍ നല്ല വെള്ളം പോലുമില്ല......
അതിനെപറ്റിയൊന്നും പറയാന്‍ ഇവിടെ ഒരു ------മോന്മാരുമില്ല. സാംസക്കാരിക മൂല്യച്യുതി അവന്റ -----ടെ ----------.

പൈനാടത്ത് സൂപ്പര്‍ഫാസ്റ്റ് !
ഞങ്ങടെ ക്ലാസ്സിലെ സൂപ്പര്‍ സ്റ്റാര്‍ ന്നു പറഞ്ഞാല്‍ അത് ഞങ്ങടെ പീ പീ ജീ ആണു . ഏത് കാര്യവും വസ്തു നിഷ്ടമായി ആലോചിച്ചു കൈകാര്യം ചെയ്യുന്ന പീ പീ ജീ ! എല്ലാ കാര്യവും മുന്‍കൂട്ടി ചെയ്യുന്ന പീ പീ ജീ !
ഒരു ദിവസം ലഞ്ച് ബ്രേക്ക് നു ഞങ്ങള്‍ ചില ശാസ്ത്ര സംബന്ധിയായ വിഷയങ്ങളെ പറ്റി ചര്‍ച്ച ചെയ്യുക ആയിരുന്നു . ചലച്ചിത്രം ഒരു ശാസ്ത്രം ആണല്ലോ, ഫിസിക്സ് അല്ലെ അതിലെ ഒരു സെറ്റപ്പ് .അപ്പോള്‍ പഴയ കാല ഗ്ലാമര്‍ നടിമാരെ പറ്റി ഒരു ചര്‍ച്ച വന്നു, പല പേരുകളും വന്നു പോയി ,ഉണ്ണിമേരിയുടെ പേര് മാത്രം ഓര്‍മ വരുന്നില്ല , ഒരുത്തന്‍ പറഞ്ഞു , ഡേയ് "ഉണ്ണി " യില്‍ തുടങ്ങുന്ന ഒരു നടി ഇല്ലേ ? എന്താരുന്നു ലവള്‍ടെ ഫുള്‍ നെയിം ?? പെട്ടെന്ന് ആര്‍ക്കും ഓര്‍മ വന്നില്ല , അപ്പോളാണ് നമ്മടെ പീ പീ ജീ ചര്‍ച്ചയില്‍ ജോയിന്‍ ചെയ്യുന്നത് .
പീ പീ ജീ : എന്താടാ ??
ഞാന്‍ : ഒരു നടിയുടെ പേര് ആലോചിക്കുവാരുന്നു കിട്ടുന്നില്ല .
പീ പീ ജീ : മലയാളി ?
ഞാന്‍ : അതെ ..
പീ പീ ജീ : എനിക്ക് അറിയാത്ത നടിമാരുണ്ടോ .. ക്ലൂ താടേയ് ..
ഞാന്‍ : "ഉണ്ണി " യില്‍ ആണു സ്റ്റാര്‍ട്ട് ചെയ്യുന്നേ
പീ പീ ജീ : മണ്ടന്മാര്‍ ഇതാണോ ഇത്രേം നേരം കുത്തിയിരുന്ന് തല പുകച്ചേ ..
ഞാന്‍ : ഡയലോഗ് അടിക്കാതെ പറഞ്ഞേ
പീ പീ ജീ : 'ഉണ്ണി' മേനോന്‍ !
കുറ്റം പറയരുതല്ലോ , പീ പീ ജീ ടെ പുറം പൊളിക്കാന്‍ എല്ലാരും ആത്മാര്‍ഥമായി സഹകരിച്ചു !!
പീ പീ ജീ പള്ളി വക ഹോസ്റ്റലില്‍ ആരുന്നു , അവിടെ ഫസ്റ്റ് ഇയര്‍ തൊട്ടു ഫൈനല്‍ ഇയര്‍ വരെ ഉള്ള എല്ലാവരും ഉണ്ട് . ഒരു സീനിയര്‍ ചേട്ടന്‍ വന്നു പീ പീ ജീ നോട് ഫേസ് വാഷ് ചോദിച്ചു , പീ പീ ജീ ഷാമ്പൂ എടുത്തു കൊടുത്തു .. കൊറച്ചു കഴിഞ്ഞപ്പോ നല്ല പതപ്പിച്ച തെറി കേട്ടു എന്ന് സാക്ഷി മൊഴി , പീ പീ ജീ ഈ സംഭവത്തെ പറ്റി : "എന്നാ പറയാനാടാവേ രണ്ടും പതയുന്നതല്ലേ എന്നോര്‍ത്ത് കൊടുത്തതാ ! "
കാര്യങ്ങള്‍ പരീക്ഷിച്ചു കൃത്യമായി അറിയുക എന്നത് പീ പീ ജീ യുടെ ഒരു രീതി ആണു .എലാ വെള്ളിയാഴ്ചയും വീട്ടില്‍ പോകുന്ന ഒരു ദേഹം ആണു പീ പീ ജീ , നാലേകാലിനു ഒരു ലിമിറ്റഡ് സ്റ്റോപ്പ് ബസ് ഉണ്ട് , അത് പിടിക്കണമെങ്കില്‍ നേരത്തെ ഇറങ്ങണം , പിന്നെ സ്റ്റാന്‍ഡില്‍ പോയി കേറണം. പീ പീ ജീ ടെ ഹോസ്റ്റല്‍ ന്റെ മുന്നില്‍ കൂടെ ആണു ഈ ബസ് പോവുന്നെ . ലിമിറ്റഡ് സ്റ്റോപ്പ് ആയതു കൊണ്ടു അവിടെ നിര്‍ത്താറില്ല . ഒരു വ്യാഴാഴ്ച പീ പീ ജീ ഹോസ്റ്റല്‍ ന്റെ മുന്നില്‍ നിക്കുമ്പോ ഈ ലിമിറ്റഡ് സ്റ്റോപ്പ് ബസ് വന്നു, പീ പീ ജീ ഓടി ചെന്ന് കൈ കാണിച്ചു ബസ് സഡന്‍ ബ്രേക്ക് അടിച്ചു നിര്‍ത്തി , പീ പീ ജീ ഓടിച്ചെന്നു .
പീ പീ ജീ : ചേട്ടോയ് , ഇന്ന് വരുന്നില്ല , ബസ് നിര്‍ത്തുമോന്നറിയാന്‍ കൈ കാണിച്ചതാ .. നാളെ വരാം .
കിളി : ഓ&^&ഐ^$^*)&^()*& _&*(()*&^)*(^%*(%^(%^ബി&ഐ^%( '
പീ പീ ജീ :
വയറു നിറച്ചും കിട്ടി .. നല്ല ക്ലാസ്സിക് തെറി .
ഞാന്‍ : ഡേയ് ബസ് കാരു നാല് പറഞ്ഞു എന്ന് കേട്ടല്ലോ ..
പീ പീ ജീ : എന്റെ പോന്നുടാവേ .. എന്നാ പറയാനാ .. ലിമിറ്റഡ് സ്റ്റോപ്പ് ബസ് ആണേലും നല്ല നോണ്‍ സ്റ്റോപ്പ് സൂപ്പര്‍ ഫാസ്റ്റ് തെറി അല്ലാരുന്നോ

Subscribe to:
Posts (Atom)