Saturday, 16 January 2010

കാരാട്ടിന്റെ ലേഖനത്തിൽ മതം

മതം മനുഷ്യനെ മയക്കുന്ന കറുപ്പ്‌ എന്നത്‌ മാർക്സിന്റെ ഒരു ലേഖനത്തിലുള്ളതാണ്‌. ഈ ലേഖനം അദ്ദേഹം എഴുതിയത്‌ 26-​‍ാം വയസിലാണ്‌. 71 വയസ്സ്‌ വരെ ജീവിച്ച ചിന്തകന്റെ 26-​‍ാം വയസ്സിലെ ലേഖനം വെച്ച്‌ അദ്ദേഹത്തെ വിലയിരുത്തുന്നത്‌ ശരിയാവുമോ?

എവിടെയോ വായിച്ചതിന്റെ ഓർമയിൽ നിന്ന്‌ എഴുതട്ടെ, ഒരു സർവകലശാലയുടെ ലേഖന മൽസരത്തിനാണ്‌ മാർക്സ്‌ ഈ ലേഖനം എഴുതി അയച്ചത്‌. എങ്ങിൽ എത്രത്തോളം ആധികാരികമായിരിക്കും ഈ ലേഖനം.
ഇതിനോക്കെ പുറമെ, ഈ വാചകത്തിന്റെ തൊട്ടുമുൻപിലെ വാചകം കൂടി ശ്രദ്ധിക്കണം.
താഴെ ആങ്ങ്ലേയത്തിൽ തന്നെ

"Religion is the sigh of the oppressed creature, the heart of a heartless world, and the soul of soulless conditions. It is the opium of the people."

ഇവിടെ കറുപ്പ്‌ എന്ന്‌ പറയുമ്പോൾ പല സമൂഹങ്ങളിലും സർവസാധാരണയായി ഉപയോഗിച്ചിരുന്ന ഒരു തരം "വേദന സംഹാരി" യായി കാണാമല്ലോ? അല്ലെങ്ങിൽ ഒരു ഉപമ. കാരണം, മുൻപിലെ വാചകത്തിൽ മാർക്സ്‌ മതത്തെ അംഗികരിക്കുകയായിരുന്നു.

കാരാട്ടിന്റെ ലേഖനത്തിൽ മതം മനുഷ്യനെ മയക്കുന്ന കറുപ്പ്‌ എന്നത്‌ "സൗകര്യപൂർവ്വം" വിട്ടു കളഞ്ഞു! - "മതം മര്‍ദിതജീവിയുടെ നിശ്വാസമാണ്. ഹൃദയശൂന്യമായ ലോകത്തിന്റെ ഹൃദയമാണത്.ആത്മാവില്ലാത്ത അവസ്ഥയുടെ ആത്മാവ് എന്നതുപോലെ"

Tuesday, 5 January 2010

കവിത ചൊല്ലല്‍

18ഓര്‍മ്മ

ഒരു ഓര്‍മ്മയാണ്
സൌഹ്രദത്തിന്റെ
കെട്ടുപാടുകളഴിച്ചത്


ആ ഓര്‍മ്മയാണ്
മഴയില്‍
തിരിച്ചുവരാനാവാതെ
ഒലിച്ചുപോയതും
തനിച്ചാക്കിയതും..
(18 എപ്പോഴും കനവും കനലുമായിരുന്നല്ലോ..)

സദാചാരപ്പേച്ച്‌.....

കുറച്ച്‌ ദിവസങ്ങള്‍ക്ക്‌ മുന്‍പ്പ്‌ മലപ്പുറം ജില്ലയിലെ മഞ്ചേരി എന്ന സ്ഥലത്തിനടുത്ത്‌ മ്മടെ കാംഗ്രസ്‌ നേതാവ്‌ രാജ്മോഹന്‍ ഉണ്ണിത്താനേയും ജയലക്ഷ്മി എന്നൊരു സ്ത്രീയേയും രാത്രി "ജിഞ്ചിലാക്ക" നടത്തിയെന്നും പറഞ്ഞ്‌ നാട്ട്കാര്‌ അവരെ പിടിച്ച്‌ പോലീസിലേല്‍പ്പിച്ചു. അവരുടെ പ്രവര്‍ത്തി കാരണം കേരളത്തില്‍ സദാചാരം പണ്ടാരമടങ്ങിയെന്നാണ്‌ നാട്ട്‌ ഭാഷ്യം.


അന്ന് Kairali ചാനലിന്റേയും Peopleന്റേയും അര്‍മാദിപ്പ്‌ ഒന്ന് കാണേണ്ടതായിരുന്നു. എന്തൊരു ബഹളം...... സാംസ്ക്കാരിക അധപതനം, രാഷ്ട്രീയ മൂല്യച്യുതി, മാങ്ങാത്തൊലി പിന്നവന്റ.....


ഉണ്ണിത്താന്‍ ചേട്ടന്‍ പറഞ്ഞത്‌ ജയലക്ഷ്മി Sevadal പ്രവര്‍ത്തകയാണെന്നും രാത്രി അവരെ വീട്ടില്‍ കൊണ്ടാക്കാന്‍ പോയതാണെന്നുമാണ്‌. ഈ സദാചാര ബഹളം രാഷ്ട്രീയ പ്രേരിതമാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. ജയലക്ഷ്മിയെ വളരെ നാളായി അറിയാമെന്നും അവരെ സ്വന്തം സഹോദരിയെപ്പോലെയാണ്‌ കരുതുന്നതുമെന്നാണ്‌ രാജ്മോഹന്റെ വാമഭാഗം മൊഴിഞ്ഞത്‌......


എന്റെ പേച്ച്‌ അവിടെ "രസമുള്ള"തെന്തെങ്കിലും നടന്നോ എന്നുള്ളതല്ല.ഇവിടെ രാജ്മോഹന്‍ജി ഒരു സ്ത്രീയെ തട്ടിക്കൊണ്ട്‌ വന്ന് Rape ചെയ്യാന്‍ ശ്രമിച്ചിട്ടില്ല. പരസ്പരം അറിയാവുന്ന രണ്ട്പേര്‍ രാത്രി ഒരുമിച്ചൊന്ന് യാത്ര ചെയ്തു..... ഇവിടെ രാജ്മോഹനാദികള്‍ക്കോ ജയലക്ഷ്മിക്കോ; എന്തിന്‌ അദ്ദേഹത്തിന്റെ ഭാര്യക്കോ ഇല്ലാത്ത കലിപ്പാണ്‌ സാംസ്കാരിക "മാര്‍ജാര രിപു സുതന്മാര്‍ക്കൊള്ളത്‌".....


ഇവന്മാര്‍ക്കൊക്കെ എന്താണിത്ര ഇളക്കം????? വഴിയില്‍ ഒരുത്തന്‍ ചാവാന്‍ കിടന്നാല്‍ തിരിഞ്ഞ്‌ നോക്കത്ത; ഇവിടെ എന്ത്‌ തന്തയില്ലായ്മ നടന്നാലും ഒരക്ഷരം ഉരിയാടാത്ത; ------പ്പരിഷകള്‍ക്കാണ്‌ രണ്ട്‌ സ്ത്രീ പുരുഷന്മാര്‍ ഒരുമിച്ചൊന്ന് കൂടിയാല്‍ ഇത്ര ഇളക്കം!!!!!


ഇനി അഥവാ ജിഞ്ചിലാക്ക സംഭവിച്ചു എന്ന് തന്നെയിരിക്കട്ടെ; ഇതിലിത്ര വെകിളി പിടിക്കാന്‍ എന്തിരിക്കുന്നു????? പ്രായപൂര്‍ത്തിയായ രണ്ട്പേര്‍ ഒരുമൊച്ചൊന്ന് കൂടി; അത്ര തന്നെ.....


ഇവിടെ വിശക്കുന്നവന്‌ ചോറില്ല; കിടക്കാന്‍ കൂരയില്ല; ഇട്ട്‌ മാറാന്‍ തുണിയില്ല കുടിക്കാന്‍ നല്ല വെള്ളം പോലുമില്ല......


അതിനെപറ്റിയൊന്നും പറയാന്‍ ഇവിടെ ഒരു ------മോന്മാരുമില്ല. സാംസക്കാരിക മൂല്യച്യുതി അവന്റ -----ടെ ----------.

പൈനാടത്ത് സൂപ്പര്‍ഫാസ്റ്റ് !

ഞങ്ങടെ ക്ലാസ്സിലെ സൂപ്പര്‍ സ്റ്റാര്‍ ന്നു പറഞ്ഞാല്‍ അത് ഞങ്ങടെ പീ പീ ജീ ആണു . ഏത് കാര്യവും വസ്തു നിഷ്ടമായി ആലോചിച്ചു കൈകാര്യം ചെയ്യുന്ന പീ പീ ജീ ! എല്ലാ കാര്യവും മുന്‍കൂട്ടി ചെയ്യുന്ന പീ പീ ജീ !

ഒരു ദിവസം ലഞ്ച് ബ്രേക്ക് നു ഞങ്ങള്‍ ചില ശാസ്ത്ര സംബന്ധിയായ വിഷയങ്ങളെ പറ്റി ചര്‍ച്ച ചെയ്യുക ആയിരുന്നു . ചലച്ചിത്രം ഒരു ശാസ്ത്രം ആണല്ലോ, ഫിസിക്സ് അല്ലെ അതിലെ ഒരു സെറ്റപ്പ് .അപ്പോള്‍ പഴയ കാല ഗ്ലാമര്‍ നടിമാരെ പറ്റി ഒരു ചര്‍ച്ച വന്നു, പല പേരുകളും വന്നു പോയി ,ഉണ്ണിമേരിയുടെ പേര് മാത്രം ഓര്‍മ വരുന്നില്ല , ഒരുത്തന്‍ പറഞ്ഞു , ഡേയ് "ഉണ്ണി " യില്‍ തുടങ്ങുന്ന ഒരു നടി ഇല്ലേ ? എന്താരുന്നു ലവള്‍ടെ ഫുള്‍ നെയിം ?? പെട്ടെന്ന് ആര്‍ക്കും ഓര്‍മ വന്നില്ല , അപ്പോളാണ് നമ്മടെ പീ പീ ജീ ചര്‍ച്ചയില്‍ ജോയിന്‍ ചെയ്യുന്നത് .
പീ പീ ജീ : എന്താടാ ??
ഞാന്‍ : ഒരു നടിയുടെ പേര് ആലോചിക്കുവാരുന്നു കിട്ടുന്നില്ല .
പീ പീ ജീ : മലയാളി ?
ഞാന്‍ : അതെ ..
പീ പീ ജീ : എനിക്ക് അറിയാത്ത നടിമാരുണ്ടോ .. ക്ലൂ താടേയ്‌ ..
ഞാന്‍ : "ഉണ്ണി " യില്‍ ആണു സ്റ്റാര്‍ട്ട്‌ ചെയ്യുന്നേ
പീ പീ ജീ : മണ്ടന്മാര്‍ ഇതാണോ ഇത്രേം നേരം കുത്തിയിരുന്ന് തല പുകച്ചേ ..
ഞാന്‍ : ഡയലോഗ് അടിക്കാതെ പറഞ്ഞേ
പീ പീ ജീ : 'ഉണ്ണി' മേനോന്‍ !

കുറ്റം പറയരുതല്ലോ , പീ പീ ജീ ടെ പുറം പൊളിക്കാന്‍ എല്ലാരും ആത്മാര്‍ഥമായി സഹകരിച്ചു !!

പീ പീ ജീ പള്ളി വക ഹോസ്റ്റലില്‍ ആരുന്നു , അവിടെ ഫസ്റ്റ് ഇയര്‍ തൊട്ടു ഫൈനല്‍ ഇയര്‍ വരെ ഉള്ള എല്ലാവരും ഉണ്ട് . ഒരു സീനിയര്‍ ചേട്ടന്‍ വന്നു പീ പീ ജീ നോട് ഫേസ് വാഷ്‌ ചോദിച്ചു , പീ പീ ജീ ഷാമ്പൂ എടുത്തു കൊടുത്തു .. കൊറച്ചു കഴിഞ്ഞപ്പോ നല്ല പതപ്പിച്ച തെറി കേട്ടു എന്ന് സാക്ഷി മൊഴി , പീ പീ ജീ ഈ സംഭവത്തെ പറ്റി : "എന്നാ പറയാനാടാവേ രണ്ടും പതയുന്നതല്ലേ എന്നോര്‍ത്ത് കൊടുത്തതാ ! "

കാര്യങ്ങള്‍ പരീക്ഷിച്ചു കൃത്യമായി അറിയുക എന്നത് പീ പീ ജീ യുടെ ഒരു രീതി ആണു .എലാ വെള്ളിയാഴ്ചയും വീട്ടില്‍ പോകുന്ന ഒരു ദേഹം ആണു പീ പീ ജീ , നാലേകാലിനു ഒരു ലിമിറ്റഡ് സ്റ്റോപ്പ്‌ ബസ്‌ ഉണ്ട് , അത് പിടിക്കണമെങ്കില്‍ നേരത്തെ ഇറങ്ങണം , പിന്നെ സ്റ്റാന്‍ഡില്‍ പോയി കേറണം. പീ പീ ജീ ടെ ഹോസ്റ്റല്‍ ന്റെ മുന്നില്‍ കൂടെ ആണു ഈ ബസ്‌ പോവുന്നെ . ലിമിറ്റഡ് സ്റ്റോപ്പ്‌ ആയതു കൊണ്ടു അവിടെ നിര്‍ത്താറില്ല . ഒരു വ്യാഴാഴ്ച പീ പീ ജീ ഹോസ്റ്റല്‍ ന്റെ മുന്നില്‍ നിക്കുമ്പോ ഈ ലിമിറ്റഡ് സ്റ്റോപ്പ്‌ ബസ്‌ വന്നു, പീ പീ ജീ ഓടി ചെന്ന് കൈ കാണിച്ചു ബസ്‌ സഡന്‍ ബ്രേക്ക് അടിച്ചു നിര്‍ത്തി , പീ പീ ജീ ഓടിച്ചെന്നു .

പീ പീ ജീ : ചേട്ടോയ് , ഇന്ന് വരുന്നില്ല , ബസ്‌ നിര്‍ത്തുമോന്നറിയാന്‍ കൈ കാണിച്ചതാ .. നാളെ വരാം .
കിളി : ഓ&^&ഐ^$^*)&^()*& _&*(()*&^)*(^%*(%^(%^ബി&ഐ^%( '
പീ പീ ജീ :
വയറു നിറച്ചും കിട്ടി .. നല്ല ക്ലാസ്സിക്‌ തെറി .

ഞാന്‍ : ഡേയ് ബസ്‌ കാരു നാല് പറഞ്ഞു എന്ന് കേട്ടല്ലോ ..
പീ പീ ജീ : എന്റെ പോന്നുടാവേ .. എന്നാ പറയാനാ .. ലിമിറ്റഡ് സ്റ്റോപ്പ്‌ ബസ്‌ ആണേലും നല്ല നോണ്‍ സ്റ്റോപ്പ്‌ സൂപ്പര്‍ ഫാസ്റ്റ് തെറി അല്ലാരുന്നോ

Monday, 4 January 2010

കല്ലേറ് കൊണ്ടൊരു ശ്രദ്ധാഞ്ജലി

അങ്ങനെ ഒരു മരണം കൂടി ബാന്ഗ്ലൂര്കാര്‍ ആഘോഷിച്ചു. ആ മഹാനടന് കല്ലേറില്‍ പൊതിഞ്ഞ ആദരാഞ്ജലികള്‍ നല്‍കി ഈ കന്നഡ നാട് വീണ്ടും തങ്ങള്‍ ഒരിക്കലും മാറില്ല എന്ന് വ്യക്തമാക്കി. കഴിഞ്ഞ ദിവസം അന്തരിച്ച നടന്‍ വിഷ്ണു വര്ധന്റെ മരണത്തെ തുടര്‍ന്ന് ബാങ്ങ്ലൂരില്‍ ഉണ്ടായ സംഘര്‍ഷാവസ്ഥ തന്നെയാണ് പറഞ്ഞു വരുന്നത്.


വൈകിട്ട് ഓഫീസില്‍ നിന്ന് വീട് വരെ ഉള്ള ആറു കിലോമീറ്റര്‍ ദൂരം താണ്ടിയത് ജീവന്‍ കയ്യില്‍ പിടിച്ചു കൊണ്ടായിരുന്നു. അത്രയ്ക്ക് പേടിപ്പിക്കുന്ന ദ്രിശ്യങ്ങള്‍. റോഡില്‍ എവിടെയും പോലീസ്.അവിടെ ഇവിടെയായി കെട്ടിടങ്ങളുടെ ചില്ലുകള്‍ കല്ലേറില്‍ തകര്നു കിടക്കുന്നു. ഉറക്കെ മുദ്രാവാക്യം വിളിച്ചു കൊണ്ട് എന്തിനും തയാറായി എന്ന പോലെ ഭ്രാന്തു പിടിച്ചു നില്‍ക്കുന്ന ആള്‍ക്കൂട്ടം. നാല്പതു മിനിറ്റ് നേരം റോഡിലൂടെ ഉള്ള യാത്രയുടെ ഭീതി ഇതെഴുതുമ്പോഴും മനസ്സില്‍ വരുന്നു.


പക്ഷെ മൂന്നു നാല് കൊല്ലം മുന്‍പുണ്ടായ അനുഭവം വെച്ച് നോക്കുമ്പോള്‍ ഇത് അല്‍പ്പം കൂടെ ഭേദം എന്ന് പറയാം. അന്ന് പ്രശസ്ത നടന്‍ രാജ്കുമാര്‍ മരിക്കുമ്പോള്‍ ഞാന്‍ ബാന്‍ഗ്ലൂര്‍ നഗരത്തില്‍ എത്തിപെട്ടിട്ടു മാസങ്ങള്‍ മാത്രമേ ആയിരുന്നുള്ളു. പതിവ് പോലെ തുടങ്ങിയ ഓഫീസ് ദിവസം പതിനൊന്നു മണി ആയിട്ടുണ്ടാവും. അപ്പോഴാണ്‌ രാജ്കുമാര്‍ അന്തരിച്ച വാര്‍ത്ത അറിയുന്നത്. ഒരു മണിക്കൂറിനകം ഓഫീസ് വിട്ടു. എല്ലാവരും ധൃതിയില്‍ തങ്ങളുടെ വീടണയാന്‍ വെമ്പുന്നത് കണ്ടപ്പോള്‍ എന്തിനാണെന്ന് മനസ്സിലായിരുന്നില്ല. ബാന്ഗ്ലൂരിന്റെ ഈ വിചിത്ര സ്വഭാവം എനിക്കന്നു അറിയുമായിരുന്നില്ല. പക്ഷെ ഓഫീസില്‍ വിട്ടു റോഡിലേക്ക് ഇറങ്ങിയതോടെ മനസിലായി തുടങ്ങി. കടകള്‍ എല്ലാം തന്നെ അടച്ചിരിക്കുന്നു. റോഡില്‍ വാഹനങ്ങള്‍ തീരെ കുറവ്. എവിടെയും പോലീസ്. എങ്ങനെ ഒക്കെയോ താമസ സ്ഥലത്തെത്തി. വീട്ടില്‍ പാചകം ചെയ്യാത്തതിനാല്‍ ഭക്ഷണത്തിന് ഹോട്ടല്‍ ആയിരുന്നു ആശ്രയം. അന്ന് ഒറ്റ ഹോട്ടലും പ്രവര്‍ത്തിച്ചില്ല. ഒരു പെട്ടിക്കട എങ്കിലും തുറന്നിട്ടുണ്ടാവും എന്ന പ്രതീക്ഷയില്‍ കുറെ നടന്നു നോക്കിയെങ്കിലും ഒരു രക്ഷയുമുണ്ടായില്ല. രാത്രി ഒന്‍പതു മണിയായപ്പോ എവിടെ നിന്നോ ഒരു പാക്കറ്റ് ബ്രെഡ്‌ സംഘടിപ്പിച്ചു കൊണ്ട് കൂട്ടുകാരന്‍ എത്തി. ഞങ്ങള്‍ നാല് പേര്‍ അന്നൊരു ദിവസം കഴിച്ചു കൂട്ടിയത് ആ ഒരു പാക്കറ്റ് ബ്രെഡ്‌ കൊണ്ട്.


പിന്നെയും ഒരു ദിവസം കൂടി സംഘര്‍ഷം തുടര്‍ന്നു. അടുത്ത ദിവസം ഓഫീസിലേക്കുള്ള യാത്രയിലെ ദ്രിശ്യങ്ങള്‍ യുദ്ധം കഴിഞ്ഞ പടനിലം പോലെ ആയിരുന്നു. ഇന്റര്‍ മീഡിയേറ്റ്‌ റിംഗ് റോഡിലെയും , എയര്‍പോര്‍ട്ട് റോഡിലും ഒക്കെ തലയുയര്‍ത്തി നിന്ന വന്‍ ഐടി കണ്ണാടി കെട്ടിടങ്ങള്‍ , ചില്ലൊക്കെ അപ്പാടെ തകര്‍ന്നു കിടക്കുന്നു. റോഡില്‍ അവിടെ എവിടെ ഒക്കെ വാഹനങ്ങള്‍ കത്തി കരിഞ്ഞ നിലയില്‍. റോഡില്‍ പലയിടത്തും നിറയെ കല്ലും , കുപ്പിച്ചില്ലും , ചെരുപ്പും ഒക്കെ.


ഇവിടുത്തുകാര്‍ക്ക് മരണവും ഒരു ആഘോഷം ആണ്. കണ്ണില്‍ കാണുന്നതെല്ലാം നശിപ്പിക്കുവാനുള്ള അനുവാദം ലഭിച്ച പോലെ അവരത് ആഘോഷിക്കും. ആരോ എവിടെയോ മരിച്ചതിനു ശിക്ഷ അനുഭവിക്കുന്നത് ഒന്നും അറിയാതെ മര്യാദയ്ക്ക് സ്വന്തം കാര്യം നോക്കി ജീവിക്കുന്നവര്‍. മരിച്ച വ്യക്തിയോടുള്ള സ്നേഹം ആണ് ഈ സംഹാര ത്രിഷ്ണക്ക് പിന്നില്‍ എന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. അങ്ങനെ എങ്കില്‍ ഏറ്റവും കൂടുതല്‍ ദുഖം ഉണ്ടാവേണ്ടത് സ്വന്തം അച്ഛനോ അമ്മയോ മരിക്കുമ്പോഴല്ലേ? അപ്പൊ ആരും ഒന്നും നശിപ്പിച്ചു വിഷമം തീര്‍ത്തത് കാണുന്നില്ല.
അപ്പൊ പിന്നെ ഇത്?


എത്രയോ പേര്‍ മനസ്സ് നൊന്തു പ്രാകിയിട്ടുണ്ടാവും. "നാശം...ഇയാള്‍ ആയുസെത്തി മരിച്ചതിനു ബാക്കിയുള്ളവര്‍ക്ക് കഷ്ടപ്പാട്..."


അന്യന്റെ മുതലും പൊതുമുതലും നശിപ്പിച്ചു ആരോടെന്നില്ലാതെ പ്രതികാരം തീര്‍ത്തു സംതൃപ്തി അടയുന്നവര്‍ അറിയുന്നില്ല, ഇങ്ങനെ അവര്‍ തങ്ങളുടെ പ്രവര്‍ത്തിയിലൂടെ മരിച്ച വ്യക്തിയുടെ പേരിനു തീരാ കളങ്കം വരുത്തി വയ്ക്കുകയാണെന്ന്. ഒരു തവണയെങ്കിലും ഇങ്ങനെ അക്രമം അഴിച്ചു വിടുന്നവര്‍ക്ക് തക്ക ശിക്ഷ നല്‍കി മാതൃക കാണിക്കാന്‍ ഒരു സര്‍ക്കാര്‍ തയ്യാറായിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചു പോവുന്നു. പക്ഷെ സഹതാപ തരംഗത്തിലും അത് വഴി കൂടുതല്‍ കിട്ടുന്ന വോട്ടുകളിലും കണ്ണ് വച്ച് രാഷ്ടീയ പാര്‍ടികളും ഈ 'പ്രകടനങ്ങളെ' പരോക്ഷമായി പ്രോത്സാഹിപ്പിക്കുന്നു.


ആന്ധ്രയില്‍ വൈ.എസ്.ആര്‍ മരിച്ചപ്പോള്‍ ഈ വില കുറഞ്ഞ രാഷ്ട്രീയം ഒരിക്കല്‍ കൂടി നാം കണ്ടതാണ്. അന്ന് ആ സംസ്ഥാനത്ത് നടന്ന മരണങ്ങളുടെ മിക്കതിന്റെയും കാരണം മുഖ്യമന്ത്രിയുടെ അപകട മരണത്തിലുള്ള നടുക്കം എന്ന് കൊട്ടി ഘോഷിക്കപ്പെട്ടു. അത് ഏറ്റു പാടാന്‍ മീഡിയകളും മത്സരിച്ചു. മരണങ്ങള്‍ 'ഇങ്ങനെ കൊണ്ടാടുന്നതില്‍' കര്‍ണാടകയുടെ ഒപ്പമോ അതിലോരുപടി മുന്നിലോ ആവും നമ്മുടെ മറു അയല്‍ക്കാരായ തമിഴ് നാടിന്‍റെയും ആന്ധ്രയുടെയും ഒക്കെ സ്ഥാനം.


അത് കൊണ്ട് ഒക്കെ തന്നെ ഇപ്പോഴും തമിഴ്, തെലുഗ് ചലച്ചിത്ര വേദികളില്‍ നിറഞ്ഞു നില്‍ക്കുന്ന മഹാന്മാരെ ഓര്‍ക്കുമ്പോള്‍ ഈ അവസരത്തില്‍ പേടി തോനുന്നു. ഇനി എന്തൊക്കെ നാശ നഷ്ടങ്ങള്‍ അവര്‍ ഓരോരുത്തരുടെ പേരിലും കാണാന്‍ ഇരിക്കുന്നു. മരണം ആഘോഷിക്കാന്‍ ഒരുങ്ങി ഇറങ്ങുന്നവര്‍ക്ക് വകതിരിവ് കൊടുക്കണേ... അവരുടെ കുട്ടികളുടെയും മാതാപിതാക്കളുടെയും മുഖം എങ്കിലും അന്യന്റെ മുതല്‍ തീ വയ്ക്കുമ്പോള്‍ അവരുടെ ഓര്‍മ്മയില്‍ വരണേ ... എന്നൊക്കെ പ്രാര്‍തിക്കുവാന്‍ മാത്രം കഴിയും.


നമ്മുടെ നാട്ടില്‍ ഇങ്ങനെ ഒന്നും സംഭവിക്കില്ല എന്ന് പല മലയാളി സുഹൃത്തുക്കളും അഭിമാനത്തോടെ പല തവണ പറഞ്ഞു കേട്ടു. പക്ഷെ ഒന്ന് ചോദിച്ചോട്ടെ....?
അങ്ങനെ അഭിമാനിക്കാന്‍ നമുക്ക് എന്ത് അര്‍ഹതയാണ് ഉള്ളത് ?


കരുത്ത് തെളിയിക്കാനായി 'ജനക്ഷേമപരം' എന്ന ലേബലില്‍ പ്രതിപക്ഷവും മറ്റു ഞാഞ്ഞൂല്‍ പാര്‍ട്ടികളും ഒക്കെ കൂടി കേരളത്തില്‍ ഒരു വര്‍ഷം നടത്തുന്ന ഹര്താലുകളില്‍ തീ വെച്ചും, കല്ലെറിഞ്ഞും നശിപ്പിക്കുന്ന വാഹനങ്ങള്‍ എത്ര?
പരിക്ക് പറ്റി ആശുപത്രിയില്‍ ആവുന്ന നിരപരാധികള്‍ എത്ര?


നഷ്ടപെടുന്ന പ്രവര്‍ത്തി ദിവസങ്ങളും അത് വഴി ഉണ്ടാകുന്ന വിഭവ ശേഷി നഷ്ടവും എത്ര?


ഒരു ഹര്‍ത്താല്‍ എങ്കിലും അത് നടത്തി പ്രഖ്യാപിത ലക്‌ഷ്യം സാധിച്ചതായി അനുഭവമുണ്ടോ?..ആര്‍ക്കെങ്കിലും...?


ജന ക്ഷേമ പരം എന്ന് പറഞ്ഞു , ജനങ്ങളുടെ നികുതി പണം കൊണ്ട് നിര്‍മിച്ച പൊതു മുതല്‍ നശിപ്പിച്ചിട്ടു എന്ത് സേവനമാണ് അവരിവിടെ നടത്തുന്നത്? സ്വന്തം ശക്തി തെളിയിക്കുന്നു എന്നല്ലാതെ?


അത് കൊണ്ട് ഒന്നോര്‍ത്താല്‍ നമ്മുടെ അയല്‍ സംസ്ഥാനങ്ങള്‍ തന്നെ ഭേദം . വല്ലപ്പോഴും ഒരിക്കല്‍ ആരെങ്കിലും ഇങ്ങനെ മരിക്കുംപോഴാനല്ലോ അവര്‍ക്ക് ഭ്രാന്തു പിടിക്കുന്നത്‌.



നമ്മുടെ നാട്ടില്‍ ചങ്ങലയ്ക്ക് തന്നെ അല്ലെ ഭ്രാന്ത് ?




സസ്നേഹം

പുതുവത്സര കോപ്പിയടി

നിനക്കൊക്കെ അങ്ങനെ തന്നെ വേണം

പ്രധാനമന്ത്രി മരങ്ങോടന്‍ സിംഗിന്റെ ക്ഷമിക്കണം മണ്‍പാവ സിംഗിന്റെ തലസ്ഥാന സന്ദര്‍ശനം വന്‍ വിജയമായിരുന്നു എന്ന് പുറമ്പോക്ക് കണ്ടാന്ഗ്രസ്സ് കമ്മറ്റി (പി സി സി) അധ്യക്ഷ്യന്‍ സുരകേഷ് പന്നിത്തല അഭിപ്രായപ്പെട്ടു. പ്രധാനമന്ത്രിയുടെ സന്ദര്‍ശനവുമായി പി സി സി വിളിച്ചു ചേര്‍ത്ത പത്ര സമ്മേളനത്തില്‍ ഓരിയിടുകയായിരുന്നു അദ്ദേഹം.

മദാമ്മയുടെയും പിള്ളാരുടെയും വീടുകളിലെ തിരക്കിട്ട അലക്ക് ജോലികള്‍ക്കും, പുറം പണികള്‍ക്കും ഇടയില്‍ , തലസ്ഥാനത്ത് വന്ന് ജനജീവിതം താറുമാറാക്കാനും, കണ്ടാന്ഗ്രസ്സ് പാര്‍ട്ടിയുടെ ഊത്ത് കമ്മറ്റി നല്‍കുന്ന അവാര്‍ഡ് സമ്മാനിക്കാനും, വനിതാ കലാലയത്തില്‍ തെണ്ടിത്തിരിയാനും സമയം കണ്ടെത്തിയ ശ്രീ മണ്‍പാവ സിംഗിനോടുള്ള ഒടുക്കത്തെ ക്ഷമിക്കണം ഒടുങ്ങാത്ത കൃതജ്ഞത രേഖപ്പെടുത്തിക്കൊണ്ടാണ് ശ്രീ പന്നി പത്ര സമ്മേളനംതുടങ്ങിയത്.

ജനുവരി മൂന്നാം തിയതി അവാര്‍ഡു ദാനം , വിമന്‍സ് കോളേജില്‍ പഞ്ചാരയടി എന്നീ ചടങ്ങുകളില്‍ പങ്കെടുക്കാനായി മാത്രം തലസ്താനത്തെക്ക് കെട്ടിയെടുത്ത ശ്രീ മണ്‍പാവയുടെ വരവ് കാരണം തലസ്ഥാനത്തെ സാധാരണക്കാരുടെ ജീവിതം ഒന്നര ദിവസത്തേക്ക് കംപ്ലീറ്റ് താറു മാറാക്കിയത് സമീപ കാലത്തോന്നു ഒരു നേതാവിനും അവകാശപ്പെടാന്‍ സാധിക്കാത്ത കൃത്യമാണെന്ന് ശ്രീ പന്നി പറഞ്ഞു.

ജനുവരി രണ്ടാംതീയതി സന്ധ്യക്ക്‌ ആറു മണി മുതല്‍ നഗരത്തിലെ പ്രധാന വീഥികള്‍ എല്ലാം പോലീസ് ഏമാന്‍മാര്‍ കൈയ്യേറി ഗതാഗതം ഗതികേടിലാക്കിയിരുന്നു. ഒരിടത്തെക്കെത്താന്‍ ഏഴു വഴികളും , പതിനാലു ഇട വഴികളും ഉണ്ടെന്നു കീര്‍ത്തി കേട്ട തലസ്ഥാന നഗരത്തില്‍, ആ വഴികള്‍ എല്ലാം തന്നെ കയറു കെട്ടി അടച്ചു, ജനത്തിനെ വട്ടം കറക്കി ഒടുവില്‍ 'ഈ വഴിയൊന്നും പോകാന്‍ ഒക്കിലെങ്കില്‍ വേറേതു വഴി പോകും സാറേ?" എന്ന് ചോദിച്ചവരോട് മാനത്തേക്ക് വിരല്‍ ചൂണ്ടി കാണിച്ച പോലീസുകാരന്മാര്‍ കാണേണ്ട ഒരു കാഴ്ച്ചതന്നെയായിരുന്നുവത്രേ.

ജനുവരി മൂന്നാം തീയതി പക്ഷേ പോലീസുകാരുടെ കടമ വെറി സകല അതിരുകളും ഭേദിച്ചു മാനം മുട്ടുകയായിരുന്നു എന്നതില്‍ വ്യക്തിപരമായി തനിക്കും, മൊത്തത്തില്‍ കണ്ടാന്ഗ്രസ്സ് പാര്‍ടിക്കും അഭിമാനം ഉണ്ടെന്ന് പറയുമ്പോള്‍ ശ്രീ പന്നിത്തലയുടെ മിഴികള്‍ നിറഞ്ഞിരുന്നോ എന്ന് ഒരു സംശയം പത്ര സമ്മേളനത്തില്‍ കൂടിയിരുന്ന സകലര്‍ക്കും ഉണ്ടായി.

ഹെല്‍മെറ്റ് പിച്ചയ്ക്ക് ക്ഷമിക്കണം പെറ്റിയ്ക്ക് ഒരു ദിവസം മുഴുവന്‍ ഇറങ്ങുവാന്‍ സാധിക്കില്ലല്ലോ എന്നാ അതി കഠിനമായ വേദന ഉള്ളിലൊതുക്കിയാണത്രേ പോലീസുകാര്‍ നാഷണല്‍ ഹൈവേ മുതല്‍ ഇട റോഡുകള്‍ വരെ വാഹന ഗതാഗതം തടഞ്ഞത്. പ്രധാനമന്ത്രിയുടെ വിമാനം തലസ്ഥാനത്തിന്റെ വ്യോമാതിര്‍ത്തി കടക്കുന്നത്‌ വരെ അതിനു കീഴെയുള്ള റോഡുകളില്‍ ഒരു സൈക്കിള്‍ പോലും ഓടാന്‍ അനുവദിക്കാത്ത കര്‍മ്മ നിരതരായ പോലീസുകാരെ കെട്ടിപ്പിടിച്ചു ഉമ്മവെയ്ക്കാത്തത് താന്‍ പിന്നാമ്പുറം പരിപാടികളില്‍ താത്പര്യമുള്ള പാര്‍ട്ടിയാണ് എന്ന് ആരെങ്കിലും തെറ്റിദ്ധരിക്കുമോ എന്ന് പേടിച്ചിട്ടു മാത്രമാണ് എന്ന് ശ്രീ പന്നി പറയുകയുണ്ടായി.

സമ്മേളനത്തിനൊടുവില്‍ പത്രക്കാര് തെണ്ടികള്‍ (സോറി , നമ്മളും അതില്‍പ്പെടും എന്ന് ഓര്‍ത്തില്ല) ചായ സത്കാരവും , വൈകുന്നേരത്തെ വെള്ളമടിയും കഴിഞ്ഞിട്ടേ കൂട് പറ്റിയുള്ളൂ.

തലസ്ഥാനവാസികളോട് (തലസ്ഥാനത്തിനു പുറത്തുള്ള മറ്റു ജനതക്കും ബാധകം )ഒരു പ്രത്യേക അറിയിപ്പ് : മാനംക്കെട്ട നിനക്കൊക്കെ അങ്ങനെ തന്നെ വേണം. അടുത്ത തിരഞ്ഞെടുപ്പിലും വരി വരിയായി ചെന്ന് നിന്ന് ജനാധിപത്യ അവകാശം വിനയോഗിക്ക്. എന്നിട്ട് വോട്ടിങ്ങിലൂടെ തിരഞ്ഞെടുക്കപ്പെടാത്ത ഏതെങ്കിലും കാപെറുക്കിയെ പൊതുജനത്തിന്റെ തലയില്‍ വല്ല അവന്മാരോ അവളന്മാരോ കയറ്റി വെയ്ക്കുന്നത് കണ്ട് വണ്ടറടിക്ക് . ഇതൊക്കെ രണ്ടാംനാള്‍ മറന്ന് നിനക്കൊക്കെ അഭിമാനിക്കാന്‍ സച്ചിന്‍ തെണ്ടുല്‍ക്കര്‍ അന്പത്തിയൊന്നാം ശതകം തികച്ചതും, മാപ്രാണം ജാനുവിന്റെ വീട്ടില്‍ ഒരു ദിവസത്തില്‍ അറുപതു ഉപയോഗിച്ച കോണ്ടങ്ങള്‍ കണ്ടെത്തിയതും ഒക്കെ വാര്‍ത്തയായി ഞങ്ങള്‍ പത്രക്കാര്‍ നിരന്തരം തന്നോളം .