Monday, 7 December 2009

ആധുനിക കവിയുടെ പെരുമാറ്റ ചട്ടങ്ങള്‍

ആധുനിക കവിയുടെ പെരുമാറ്റ ചട്ടങ്ങള്‍


1. ബുദ്ധിജീവിക്കളി പരിശീലിക്കുക.


2.കവിതയെ വിമര്‍ശിക്കുന്നവന്റെ അപ്പനപ്പൂപ്പന്മാരെ മാത്രമല്ല പഞ്ചായത്തുകാരെ വരെ തെറി വിളിക്കുകയും സംഘം ചേര്‍ന്ന് ആക്രമിക്കുകയും ചെയ്യുക.


3. വിമര്‍ശനം വന്നാല്‍ കമന്റ് ഓപ്ഷന്‍ അടച്ചിട്ടു വിമര്‍ശകരെ കൊഞ്ഞണം കുത്തിക്കാണിക്കുക.


4.പുറം ചൊറിയല്‍ കമന്റുകാരെ കൊണ്ട് കമന്റ് ഇടീപ്പിക്കുകയും പുകഴ്ത്തല്‍ ഗാന പാരായണങ്ങള്‍ നടത്തിപ്പിക്കുകയും ചെയ്യുക.

5.കവിത എഴുതി‌ തുടങ്ങുന്നവരെ വല്യേട്ടന്‍ ഭാവത്തില്‍ ശാസിക്കുകയും അടക്കി നിര്‍ത്തുകയും ചെയ്യുക. ഒപ്പം സീനിയര്‍ കവി ക്ലബുകളില്‍ തങ്ങള്‍ക്ക് സ്തുതിഗീതം പാടിയില്ലെങ്കില്‍ അംഗത്വം കൊടുക്കില്ലെന്ന് ഭീഷണിപ്പെടുത്തുക.


6.ആര്‍ക്കും മനസ്സിലാവാത്തതും തങ്ങള്‍ക്കു മാത്രം അറിയാവുന്നതെന്നും സ്വയം വിശ്വസിക്കുന്ന ഭാഷയിലെ ഇനി സംസാരിക്കൂ എന്ന് പ്രതിജ്ഞ എടുക്കുക. മറ്റുള്ളവര്‍ ആ ഭാഷ അറിയാത്തവര്‍ ആയതിനാല്‍ അവരുമായി സംവദിക്കാന്‍ സൌകര്യമില്ലേന്നു പറയുക.


7. ഉറുമ്പ്‌, ഈച്ച പാറ്റ തുടങ്ങിയ ജീവികളെ കവി കേസരികള്‍, കവി സിംഹങ്ങള്‍ , കവി ഗജങ്ങള്‍ എന്നിവരുടെ പേര് പറഞ്ഞു ഭീഷണിപ്പെടുത്തുക. ഉടക്കിയാല്‍ ചവിട്ടി മെതിക്കുമെന്നു ഭീഷണിപ്പെടുത്തുക.


8. ശബ്ദാവലിയില്‍ (ശബ്ദതാരാവലി ഇപ്പോള്‍ കിട്ടാനില്ല) ഉള്ളതും പ്രയോഗത്തില്‍ ഇല്ലാത്തതുമായ വാക്കുകള്‍ ഉപയോഗിച്ചുള്ള കവിതസാമ്പാര്‍ ഉണ്ടാക്കുക.


9. വൃത്തം, പ്രാസം, തുടങ്ങിയവയുടെ കാര്യം പറയുന്നവരുടെ വായില്‍ ഈയം ഉരുക്കിയോഴിക്കുക.

10. ആഴ്ചതോറും കവിസമ്മേളനം നടത്തുക.. വിമര്‍ശകരുടെ ലിസ്റ്റെടുത്തു അനോണി പട്ടാളത്തെ ഏല്‍പ്പിക്കുക.

7 comments:

  1. ഇത് ഇവിടെ വായിച്ചിട്ടുണ്ട്. :)

    ReplyDelete
  2. COPY ADI SUPEEEEER, KEEP IT UP,

    ReplyDelete
  3. ഇതാണ് Creativity എന്ന് പറയുന്നത്
    കോപ്പി അടിക്കുകയാണെങ്കില്‍ ഇങ്ങിനെ വേണം. ഒരു അക്ഷരം പോലും വിട്ടു പോകരുത്. keep it up

    ReplyDelete
  4. കൊച്ചുതെമ്മാടി പറഞ്ഞതു കൊണ്ട് ഞാന്‍ ഒച്ച ഉണ്ടാക്കുവാ....കവിത അറിയില്ല മാഷേ ..പിന്നെ വായിക്കും കുറച്ച് പിടി കിട്ടയാലായി ...ഇല്ലെന്കിലായി .....എന്നാലും ഞാന്‍ വിടില്ലേട്ടാ ....ഞാന്‍ ഇനിം വായിക്കും ....മനസിലായാല്‍ അതിന് കമെന്റെം ചെയ്യും ...ഹ ഹ .. മാഷേ സൌദിയില്‍ മരുഭൂമിക്കുടെ ഇങ്ങനെ കറങ്ങിയപ്പോള്‍ അടുത്ത് കണ്ട മലയുടെ മുകളില്‍ കേറാന്‍ ആഗ്രഹം (അഹംങ്കാരം)..കേറി നോക്കിയപ്പോള്‍ ഒരു മുള്ളുമരം ഒറ്റയ്ക്ക് കൊടും ചൂടിലും വെള്ളം കിട്ടഞ്ഞിട്ടും വളര്ന്നു നില്ക്കുന്നു ...കയ്യിലിരുന്ന കുപ്പിവെള്ളത്തില്‍ ബാക്കി ഉണ്ടായിരുന്നത് അതിന് കൊടുത്തു ...ഇനി എന്നെങ്കിലും എപ്പോലെന്കിലും അല്പം വെള്ളം കിട്ടിയാലായി ....എന്നിട്ടും അവന്‍ കൂസാതെ അവിടെ വിലസി നിക്കുവാ മാഷേ ...പ്രതീഷയോടെ .....അതുപോലെ എത്ര മറച്ചാലും പ്രതിഭ പുറത്തു ചാടുക തന്നെ ചെയ്യും .....ആ മരം പോലെ കാത്തിരിക്കുക ...എല്ലാരും പിറകെ വന്നോളും ... മതീലോ അല്ലെ എന്റെ പ്രതിഭയുടെ സ്റ്റോക്ക്‌ കാലിയായി മാഷേ .....


    ഈ കമെന്റ് ജോണ്‍ ഈ പോസ്റ്റ്‌ പ്രസിദ്ധീകരിച്ചപ്പോള്‍ ഞാന്‍ ഇട്ടതാണ് .....പോസ്റ്റ്‌ മാത്രം അല്ല കൂടെ കമെന്റും ...അടിച്ചു മാറ്റണ്ടേ മാഷേ .....ഇതെന്തൊരു കോപ്പി അടി മാഷേ

    SAVE mullaperiyaar....
    SAVE lifes of morethan 40 lakhs of people .....
    SAVE kerala state....

    Dear TAMILS give us our LIFES
    And take WATER from us....
    WE will not survive...YOU can"t also survive...

    ReplyDelete
  5. ഇതാണ് പറയുന്നത് ബ്ലോഗറാണെങ്കിലും ജനിക്കുമ്പോള്‍ നല്ല തന്തക്കു ജനിക്കണമെന്ന്. അല്ലെങ്കില്‍ ആരെങ്കിലും ശര്‍ദ്ദിച്ചു വെച്ചതോ വയറിളകിയതോ വാരിയെടുത്ത് സ്വന്തം അണ്ണാക്കിലിടും. ശരണും അതു തന്നെ ചെയ്തു. നമുക്കെന്തു ചെയ്യാന്‍ പറ്റും?? ‘ഉറപ്പൊട്ടിച്ചാടിയവന്‍’ ആ സംസ്കാരമല്ലേ കാണിക്കുള്ളൂ.

    ReplyDelete