Tuesday, 15 December 2009
എന്റെ പിഴ, എന്റെ പിഴ, എന്റെ വലിയപിഴ.
ബൂലോകരേ,
ഞാന്‍ പാപിയാണ്. ഞാന്‍ വളരെയേറെ പാപങ്ങള്‍ ചെയ്തുപോയി. ആകയാല്‍ പരിശുദ്ധരായ ബ്ലോഗര്‍മാരോടും എല്ലാ വിശുദ്ധരായ വായനക്കാരോടും സര്‍വ്വോപരി ഗൂഗിളിനോടും, ബ്ലോഗര്‍ കമ്പനിയോടും ഞാനെന്റെ പാപങ്ങള്‍ ഏറ്റുപറയുന്നു. എന്റെ പിഴ, എന്റെ പിഴ, എന്റെ വലിയപിഴ. പാപത്തിന്റെ പോസ്റ്റുകള്‍ രചിച്ചൊരെന്‍ കൈയ്യാല്‍ ഇനി കീബോര്‍ഡു ഞാന്‍ തൊടുകയില്ലാ. ദുഃഖത്തിന്‍ നിഴലായി മാറിയ ഞാന്‍ ഇനിമുതല്‍ ആരെയും കളിയാക്കില്ല. എന്റെ കണ്ണുതുറപ്പിച്ച ബ്ലോഗര്‍മാര്‍ക്ക് നന്ദി. ഞാന്‍ പാപിയാണ്. ഞാന്‍ കാരണം പലരുടേയും മനസ്സു വിഷമിച്ചു എന്ന് മനസ്സിലാക്കാന്‍ വൈകി. എങ്കിലും സത്യം പറഞ്ഞാല്‍ വര്‍മ്മമാരാണ് എന്നെ പിഴപ്പിച്ചതും വഴിതെറ്റിച്ചതും ഈ പരുവത്തിലാക്കിയതും. . മനസാ വാചാ കര്‍മ്മണാ ഞാനാരെക്കുറിച്ചും മോശമായി ഒരു വാക്കുപോലും എഴുതിയിട്ടില്ല. വളരെഗൌരവമായി എഴുതിയ പോസ്റ്റുകളില്‍ തെറ്റിദ്ധരിപ്പിക്കുന്ന കമന്റുകള്‍ ഇട്ടും കോമഡി പറഞ്ഞും വായനക്കാരെ വഴിതെറ്റിച്ചത് അവരാണ്. അതൊക്കെ മനസ്സിലാക്കാന്‍ പ്രബുദ്ധരായ ബൂലോകര്‍ക്കറിയാം എന്ന് എനിക്ക് ബോധ്യമുണ്ട്. എന്നാലും ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ പൊട്ടിക്കരഞ്ഞുകൊണ്ടു ഞാനെന്റെ കുറ്റങ്ങള്‍ സമ്മതിക്കാം. പതിവായ് പലരുമനേകം പാപ ഫലങ്ങള്‍ കൊയ്തെറിയുമ്പോള്‍ അറിയാതടിയന്‍ ഏതോ പിഴകള്‍ ചെയ്തുപൊയ് ക്ഷമയേകണേ.. ജീവിതം തന്നെ മടുത്തു. ആത്മഹത്യ ചെയ്യാന്‍ പലതവണ ആലോചിച്ചതാണ്. എന്നും റീഡര്‍ തുറന്നില്ലെങ്കില്‍ കൈവിറക്കുന്ന വിധം ബ്ലോഗിങ് രക്തത്തിലലിഞ്ഞു ചേര്‍ന്നെങ്കിലും ബ്ലോഗിങ് നിര്‍ത്താന്‍ തീരുമാനിച്ചിരിക്കുകയാണ് ഞാന്‍. അടുത്ത സോങ് ക്വിസ് ഉടനെ വരുമെന്നും അറിയാം. എന്നാലും എല്ലാം നിര്‍ത്തിപ്പോവുകയാണ്. ഇടമനസിനെ താമരയാക്കിയ ബൂലോകരേ മാപ്പു തരൂ... എനിക്കു നിങ്ങള്‍
Subscribe to:
Post Comments (Atom)
സാറിന്റെ അല്ല, സാറിനെ ഒക്കെ ***************** പിഴ.
ReplyDeleteഇതൊക്കെ എഴുതിവെച്ച അനോണിമാഷിന്റെ പിഴ, വായിച്ച എന്റെ പിഴ.
അപ്പോ സാറിനു എത്ര അച്ഛന്മാരുണ്ടെന്നാ പറഞ്ഞേ?
ReplyDeleteഅല്ല, കാപ്പിലാന്‍, ശ്രീ, അരുണ്‍ കായംകുളം, അളുപുളി, ദാ ഇപ്പോള്‍ അനോണിമാഷും.. ഇനിയും എത്ര തന്തമാരുണ്ട് സാറിന്???
This comment has been removed by the author.
ReplyDeleteനല്ലതെല്ലാം എനിക്കു വേണം എന്നു വാശി പിടിക്കുന്ന കുട്ടിയെപ്പോലെയാണല്ലോ സുഹ്രുത്തേ താങ്കള്‍. എന്തായാലും എല്ലാ നല്ല ബ്ലോഗര്‍മാരുടെയും നല്ല നല്ല പോസ്റ്റൂകള്‍ ഒരുമിച്ചു വായിക്കാന്‍ കഴിയുന്നതിന്റെ സുഖം അതൊന്നു വേറെ തന്നെ! ബ്ലോഗിന്റെ പേരു മാറ്റിയതു എന്തായാലും നന്നായി.
ReplyDeleteമറ്റുള്ള ബ്ലോഗുകള്‍ വായിക്കുകയും അവയില്‍ നിന്നു ആശയങ്ങള്‍ കടം കൊള്ളുകയും ചെയ്തിട്ടുള്ള ഒരാളാണു ഞാന്‍. പക്ഷെ ഇതല്‍പ്പം കടന്ന കൈ ആയിപ്പോയി. കോപ്പിയടിക്കാന്‍ പറ്റിയതൊന്നും ഇല്ലാഞ്ഞിട്ടാണോ ഇങ്ങനെ ഒരെണ്ണം ഉള്ളതായി അറിയാഞ്ഞിട്ടാണോ എന്നെ ഒഴിവാക്കിയതു? കാരണം രണ്ടാമത്തേതാണെങ്കില്‍ ഇവിടെ (http://moods-n-moments.blogspot.com/) നോക്കു. (പ്രശസ്തനാവാന്‍ എനിക്കും ആഗ്രഹമുണ്ട് ..പ്ലീസ്സ്സ്‌സ്‌സ് ..) കുറെ നല്ല ബ്ലോഗുകള്‍ക്കിടയില്‍ കണ്ണു തട്ടാതിരിക്കനെങ്കിലും എന്റെ ബ്ലോഗില്‍ നിന്നൊരെണ്ണം കോപ്പി ചെയ്യൂ!