Sunday, 13 December 2009

കണ്ണന്‍ തവി

അടുക്കളയിലെ മൂലയില്‍
ആത്മഹത്യ ചെയ്തവനെപ്പോലെ
തലമുകളിലായി
കാലു താഴെയായി
തൂങ്ങിക്കിടപ്പുണ്ട് ഒരു പാവം കണ്ണന്‍ തവി .

ആരോടും പരിഭവമില്ലാതെ
പിണക്കം ഇല്ലാതെ സങ്കടങ്ങളില്ലാതെ
കേള്‍ക്കാന്‍ ചെവിയില്ലാത്ത ഭിത്തിയോട്
ആരാരും കേള്‍ക്കാതെ സങ്കടങ്ങള്‍ പറയുകയാണ്‌
വാക്കുകള്‍ പൊട്ടിയ വരിയുടഞ്ഞ കണ്ണന്‍ തവി

പണ്ട് പ്ലാവിലയില്‍ കുമ്പിള് കുത്തി
കഞ്ഞി കോരിക്കുടിച്ച കോരന്മാര്‍ ഇന്ന്
കുടിക്കുന്നതിതെത്രയോ നല്ല തവികളില്‍
കണ്ണ് പൊട്ടാത്ത സ്റ്റീല്‍ തവികള്‍
വളച്ചാല്‍ വളയാത്ത തവികള്‍
വിളിച്ചാല്‍ വരാത്ത തവികള്‍
കറുപ്പനല്ലാത്ത കാഴ്ചയില്‍ സുന്ദരന്‍
ഉള്ളു പൊള്ളയാം അലുമിനിയം തവികള്‍
വളയ്ക്കാവുന്നത്ര വളക്കാവുന്ന പ്ലാസ്റ്റിക്‌ തവികള്‍
ഇളം ചൂട് തട്ടിയാല്‍ ഉരുകുന്ന തവികള്‍
വൃത്തത്തിലും നീളത്തിലും
അര്‍ദ്ധവൃത്താകൃതിയിലും അങ്ങനെ
എത്രയോ തവികള്‍ ഇന്ന് സുലഭം

പണ്ടീ കോരന്മാര്‍ക്കായ് കണ്ണന്‍ തവി
എത്ര കഞ്ഞി തേകി കൊടുത്തിരിക്കുന്നു
എത്ര വാരിക്കോരി കൊടുത്തിട്ടും
തൃപ്തികിട്ടാതാര്‍ത്തി പൂണ്ട നാവിനാല്‍
കുറ്റം പറഞ്ഞും തെറി വിളിച്ചും പിന്നെ
വറ്റില്ലാതെ പശി മറന്ന വയറിനെ പോഷിപ്പിച്ചും
വക്ക് തേഞ്ഞ പിടി ഒടിഞ്ഞ കണ്ണന്‍ തവി
ആരുമില്ലാതെ അടുക്കള മൂലയില്‍ തേങ്ങുകയാണ്
ആര് കേള്‍ക്കാനീ നെലോളികള്‍
ഇന്നാരും കേള്‍ക്കാതെ പോകുന്ന ഈ വിളികള്‍

12 comments:

  1. തവിയുടെ ദുഃഖം,നല്ല ചിന്തകള്‍ .........

    ആശംസകള്‍ .....

    ReplyDelete
  2. ഒറിജിനല്‍ ഇവിടെ ഇല്ലേ ശരണ്‍...?

    പകര്‍ത്തി എഴുത്ത് നിര്‍ത്തി സ്വന്തമായി എന്തെങ്കിലുമൊക്കെ കൂടെ എഴുതാന്‍ ശ്രമിയ്ക്കുമല്ലോ... ആശംസകള്‍!

    ReplyDelete
  3. ശ്രീയുടെ സ്നേഹപൂവമുള്ള ഉപദേശം ശരണ്‍ കേള്‍ക്കാതിരിക്കില്ല. :)

    ReplyDelete
  4. നല്ല പകർത്തെഴുത്ത്‌..
    ആശംസകൾ..

    ReplyDelete
  5. കോപ്പിയടി ബ്ല്ലോഗില്‍ നിരോധിച്ചിട്ടൊന്നുമില്ലല്ലോ...

    ReplyDelete
  6. സ്വന്തമായി എഴുതു മാഷെ.... ഇത് കാപ്പിലാന്റെ അല്ലെ

    ReplyDelete
  7. good attempt saran, can you please copy and use one of my blog too. no one is reading my blogs, so if you copy it at least some one will read it

    ReplyDelete
  8. ഇതാണ് പറയുന്നത് ബ്ലോഗറാണെങ്കിലും ജനിക്കുമ്പോള്‍ നല്ല തന്തക്കു ജനിക്കണമെന്ന്. അല്ലെങ്കില്‍ ആരെങ്കിലും ശര്‍ദ്ദിച്ചു വെച്ചതോ വയറിളകിയതോ വാരിയെടുത്ത് സ്വന്തം അണ്ണാക്കിലിടും. ശരണും അതു തന്നെ ചെയ്തു. നമുക്കെന്തു ചെയ്യാന്‍ പറ്റും?? ‘ഉറപ്പൊട്ടിച്ചാടിയവന്‍’ ആ സംസ്കാരമല്ലേ കാണിക്കുള്ളൂ.

    ReplyDelete
  9. അപ്പോള്‍ അബദ്ധം പറ്റിയതല്ല അല്ലെ ശരണ്‍ ..ആദ്യം ജോണിന്റെ ബ്ലോഗ്‌ കോപ്പി ...ഇപ്പോള്‍ ദേ കാപ്പുന്റെ കവിത ...ഇനി അങ്ങോട്ട്‌ ഇങ്ങനെ തന്നെ ജീവിക്കാന്‍ തീരുമാനിച്ചോ ...നല്ല "തോഭാവം "

    ReplyDelete